നിപ: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻലിച്ചു
text_fieldsമുക്കം: നിപ നിയന്ത്രണങ്ങളുടെ ഭാഗമായി മുക്കം നഗരസഭയിലെ അഞ്ചു ഡിവിഷനുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി. ചാത്തമംഗലം പഞ്ചായത്തിൽ നിപ ബാധിച്ച് പന്ത്രണ്ടുകാരൻ മരിച്ചതിനെ തുടർന്ന് സമീപപ്രദേശമായ മുക്കം നഗരസഭയിലെ 18, 19, 20, 21, 22, ഡിവിഷനുകളായിരുന്നു കർശന നിയന്ത്രണങ്ങളോടെ അടച്ചുപൂട്ടിയിരുന്നത്.
അശാസ്ത്രീയമായ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ ദുരിതത്തിലായതിനെ തുടർന്ന് നിയന്ത്രങ്ങൾ പിൻവലിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.