ഷൂട്ടര്‍ ബാലേട്ടന് വിശ്രമമില്ല; വീണ്ടും രണ്ടു പന്നികളെ വെടിവെച്ചു കൊന്നു
text_fieldsമുക്കം: കാരശ്ശേരി പഞ്ചായത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങുന്നത് ജനങ്ങളില്‍ ഭീതി പരത്തുന്നു. വെള്ളിയാഴ്ച കറുത്തപറമ്പില്നിന്ന് രണ്ടു പന്നികളെയാണ് വെടിവെച്ചു കൊന്നത്.
പുലർച്ച 12.30ന് ഓടത്തെരു കൂടാംപൊയില്‍ കേമന്‍ അബ്ദുറഹിമാെൻറ കവുങ്ങിന്തോട്ടത്തിലിറങ്ങിയ അഞ്ചു വയസ്സുവരുന്ന 160 കിലോ തൂക്കമുള്ള ഒറ്റയാന് പന്നിയെയും തൊട്ടടുത്തു താമസിക്കുന്ന തച്ചോട്ടില്‍ അലവിയുടെ കൃഷിയിടത്തിലിറങ്ങിയ 60 കിലോ തൂക്കം വരുന്ന പന്നിയെയുമാണ് ഷൂട്ടര്‍ സി.എം ബാലന് വെടിവെച്ചു കൊന്നത്.
കാരശ്ശേരി പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളില്‍നിന്നായി 20 പന്നികളെ വെടിവെച്ചുകൊന്നു. തൊട്ടടുത്ത പ്രദേശങ്ങളില്‍നിന്ന് കൂട്ടമായെത്തിയ എട്ടോളം പന്നികളില്‍ രണ്ടെണ്ണത്തെ മാത്രമാണ് വെടിവെച്ചതെന്ന് ബാലന് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, ഗ്രാമപഞ്ചായത്ത് അംഗം സത്യന് മുണ്ടയില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജഡം സംസ്കരിച്ചു.
വെടിവെക്കാന്‍ വനംവകുപ്പിെൻറ അനുമതിയുള്ള സി.എം. ബാലന് ഇതിനിടെ 30 പന്നികളെയാണ് വെടിവെച്ചുകൊന്നത്. ചാത്തമംഗലം ഏഴ്, മുക്കം നഗരസഭ മൂന്ന്, കാരശ്ശേരി പഞ്ചായത്ത് 20 എന്നിങ്ങനെയാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.