അടച്ചുറപ്പുള്ള വീടില്ല; ഗര്‍ഭിണിയും കുടുംബവും ദുരിതത്തില്‍
text_fieldsമുക്കം: കാരശ്ശേരി പഞ്ചായത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരയില്‍ പൂര്‍ണ ഗര്‍ഭിണിയായ ലീനയും ഭര്‍ത്താവ് ബബീഷും ഇവരുടെ രണ്ടു പിഞ്ചു മക്കളും വൃദ്ധ മാതാവും ദുരിതം തിന്ന് ജീവിക്കുന്നു. അടച്ചുറപ്പുള്ളൊരു വീടില്ല ഇവര്‍ക്ക്.
തൊട്ടുമുന്നിലൊരു വൈദ്യുതി പോസ്റ്റുണ്ടെങ്കിലും ഇതുവരെ കണക്ഷനും ലഭിച്ചിട്ടില്ല. സ്വന്തമായി റേഷന്‍ കാര്‍ഡ് പോലും ഇവര്‍ക്കില്ല. ചെറിയൊരു കാറ്റോ മഴയോ വരുമ്പോഴേക്ക് ഭീതിയുടെ പേമാരി പെയ്ത് ഈ അമ്മ ഹൃദയം വിങ്ങിപ്പൊട്ടുകയാണ്. ഭർത്താവ് ബബീഷ് പെയിൻറിങ് ജോ
ലിക്കാരനാണ്. കോവിഡ് ആരംഭിച്ച ശേഷം ജോലിയൊന്നുമില്ലാതായി. ലീനയുടെ മാതാവ് തൊഴിലുറപ്പിന് പോയി സമ്പാദിച്ച പണംകൊണ്ടാണ് നാല് സെൻറ് കോളനിയില്‍ പ്ലാസ്റ്റിക് കൂര പണിതത്. അതിെൻറ കടം തന്നെ വീട്ടാന്‍ പെടാപ്പാട് പെടുകയാണീ കുടുംബം.
എസ്.സി സംവരണ വാര്‍ഡായ 15ാം വാര്‍ഡ് നാഗേരിക്കുന്നത്ത് കോളനിയിലാണ് ഈ കുടുംബം താമസിക്കുന്നത്. അധികൃതരുടെ മുമ്പാകെ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് ലീന പറയുന്നു.കാരശ്ശേരി യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ബദ്രിനാഥും എല്‍.കെ.ജിയില്‍ പഠിക്കുന്ന ഭഗീരഥും ആണ് മക്കള്‍. ടി.വിയോ മൊബൈല്‍ ഫോണോ ഇല്ലാതെ ഓണ്‍ലൈന്‍ പഠനം മുടങ്ങിയതറിഞ്ഞ് കാരശ്ശേരി ബാങ്കിെൻറ വക ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിരുന്നു.
സ്വന്തമായൊരു വീടുവേണം, വീട്ടിലേക്ക് വഴി വേണം, കുടിവെള്ളം വേണം, വൈദ്യുതി വേണം തുടങ്ങിയ നിരവധി അത്യാവശ്യ കാര്യങ്ങളുണ്ട് ഇവര്‍ക്കുമുന്നില്‍.
അധികൃതരോ കനിവുള്ളവരോ കനിയുമെന്ന പ്രതീക്ഷയിലാണീ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.