ഇരുവഴിഞ്ഞിപ്പുഴയിലെ നീർനായ ആക്രമണം; വന വകുപ്പ് ആർ.ആർ.ടീം നിരീക്ഷണത്തിനെത്തി
text_fieldsമുക്കം: ഇരു വഴിഞ്ഞിപ്പുഴയിൽ നീർനായയുടെ ആക്രമണം വർധിച്ചതോടെ വന വകുപ്പിെൻറ റാപിഡഡ് റസ്പ്പോൺസ് ടീം നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച്ച രാവിലെ 11 മണിയോടെ സംഘം ഇരു വഴിഞ്ഞിപ്പുഴയിലെ തെയ്യത്തും കടവിലെത്തിയത്. അതേസമയം, പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ആലോചനയുണ്ടെന്ന് വന വകുപ്പ് അധികൃതർ പറഞ്ഞു.
ഇപ്പോൾ പ്രജനന കാലമായതിനാലായിരിക്കും നീർനായകൾ അക്രമ സ്വഭാവം കാണിക്കുന്നതെന്നാണ് വന വകുപ്പ് അഭിപ്രായപ്പെടുന്നത്. പുഴയിലിറങ്ങുന്നവർ ജാഗ്രത കാണിക്കണമെന്നും അൽപ്പം കഴിഞ്ഞാൽ ശല്യം ഒഴിവായേക്കുമെന്നും അവർ പറഞ്ഞു.
ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായകളുടെ അക്രമം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ചിെൻറ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് ഡിവിഷൻ ഫോറസ്റ്റ് വകുപ്പിെൻറ റാപ്പിഡ് റസ്പോൺസ് ടീം സന്ദർശിച്ചത്. കുട് വെച്ച് നീർനായകളെ പിടികൂടാനാവില്ലന്നും മറ്റു വല്ല സാങ്കേതിക വിദ്യകൾ കണ്ടെത്തണമെന്നും അവർ പറഞ്ഞു.
താമരശ്ശേരി സെക്ഷൻ ഓഫീസർ പി.രാജീവ്, ഷബീർ ചുങ്കം, നാസർ കൈ പ്രം ,കരീം മുക്കം, മുരളീധരൻ എന്നിവടങ്ങുന്ന സംഘമാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.