Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഇരുവഴിഞ്ഞിയിൽ വീണ്ടും...

ഇരുവഴിഞ്ഞിയിൽ വീണ്ടും നീർനായ്​; വിദ്യാർഥികൾക്ക് കടിയേറ്റു

text_fields
bookmark_border
ഇരുവഴിഞ്ഞിയിൽ വീണ്ടും നീർനായ്​; വിദ്യാർഥികൾക്ക് കടിയേറ്റു
cancel

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വീണ്ടും രണ്ട് വിദ്യാർഥികൾക്ക് നീർനായ്​ക്കളുടെ കടിയേറ്റു. ആനയാംകുന്ന്​ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്​ വിദ്യാർഥി ഹനാൻഷ (15), ഏഴാം ക്ലാസ്​ വിദ്യാർഥി ഹാസിർ (12) എന്നിവർക്കാണ് കടിയേറ്റത്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സ തേടി.

തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ ഇരുവഴിഞ്ഞിപ്പുഴയിലെ നാരങ്ങാളി കടവിലാണ്​ സംഭവം. ആനയാംകുന്ന് സ്വദേശികളായ വിദ്യാർഥികൾ ചേന്ദമംഗലൂരിലെ മാതാവ് സാബിറയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.

മൂന്നു മാസത്തിനകം 25ലേറെ പേർക്ക്​ നീർനായ്​ക്കളുടെ കടിയേറ്റു. നീർനായ്​ക്കളുടെ ശല്യം രൂക്ഷമായതോടെ ഇരുവഴിഞ്ഞിപ്പുഴയിലിറങ്ങാൻ കഴിയാത്ത അവസ്​ഥയാണ്​ നാട്ടുകാർക്ക്​​.

വനം വകുപ്പി​െൻറ റാപിഡ് ​െറസ്പോൺസ് സംഘം രണ്ടാഴ്ച മുമ്പ് ഇരുവഴിഞ്ഞിപ്പുഴയിലെ നീർനായ്​ക്കളെ നിരീക്ഷിക്കാനെത്തിയെങ്കിലും കാണാനാവാതെ തിരിച്ചുപോയി. വന്യജീവികളിൽപെട്ട നീർനായ്​ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് വനം വകുപ്പ് നഷ്​ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iruvazhinji PuzhaOtterOtter's attack
Next Story