ഒരുമയുടെ നൂലിൽ കെട്ടിയ പ്രചാരണ ബോർഡുകൾ
text_fieldsമുക്കം: ഒാരോ സ്ഥാനാർഥികളും പ്രവർത്തകരും വോട്ടുകൾ പോക്കറ്റിലാക്കാൻ വീറും വാശിയുമായി പ്രചാരണത്തിനിറങ്ങുന്നതിനിടെ പോസ്റ്ററുകളും ബാനറുകളും അൽപം വിട്ടും മാറിയും നിൽക്കുക സ്വാഭാവികം.
എന്നാൽ, കുമാരനല്ലൂർ ഗ്രാമത്തിൽ കാഴ്ചകൾ വ്യത്യസ്തമാണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ, സ്വതന്ത്രർ എന്നീ സ്ഥാനാർഥികളുടെ പ്രചാരണ ബാനറുകളും പോസ്റ്ററുകളും തർക്കമില്ലാതെ കൂട്ടായ്മയോടെ വളപ്പുകളിലും അങ്ങാടിയിലും സൗഹാർദത്തോടെ തൂങ്ങിയാടുകയാണ്.
പലയിടത്തും വ്യത്യസ്ത മുന്നണികളും പാർട്ടികളുമൊക്കെ ബോർഡുകളും ബാനറുകളും പോസ്റ്ററുകളുമൊക്കെ സ്ഥാപിക്കുന്നത് പ്രത്യേകം പ്രത്യേകം സ്ഥലങ്ങൾ വേർതിരിച്ചാണ്. ഇതിനായി സ്ഥലങ്ങൾ വളരെ നേരത്തേ ബുക്ക് ചെയ്യാറാണ് പതിവ്. ഒരു പാർട്ടിയോ മുന്നണിയോ ഇവ കൈവശപ്പെടുത്തിയാൽ തർക്കങ്ങളും കീറിനശിപ്പിക്കലും ഒടുവിൽ സംഘർഷങ്ങൾക്ക് വരെ ഇടയാവും. എന്നാൽ, കുമാരനല്ലുകാർ വാശിയുെണ്ടങ്കിലും സൗഹൃദത്തിെൻറയും സ്നേഹ ബന്ധങ്ങളുടെയും ചങ്ങലകൾ പൊട്ടിക്കാൻ ശ്രമിക്കില്ല. എൽ.ജെ.ഡി സ്ഥാനാർഥിയുടെ വീട്ടുപടിക്കലും എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുൾപ്പെടെയുള്ള ഭാഗങ്ങളിലും മൂന്നു മുന്നണികളിലേയും സ്ഥാനാർഥികളുടെ പരസ്യങ്ങൾ ഒട്ടിച്ചേർന്നത് നാടിെൻറ ഐക്യത്തിെൻറ പ്രതീകമാവുകയാണ്.
ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. ജമീല, യു.ഡി.എഫ് സ്ഥാനാർഥി പി. ബൽക്കീസ്, ബ്ലോക്ക് ഡിവിഷനിലെ എൽ.ഡി.എഫിലെ
രാജിത മൂത്തേടത്ത്, യു.ഡി.എഫിലെ റീന പ്രകാശ്, ഗ്രാമപഞ്ചായത്ത് എൻ.ഡി.എ ഒന്നാം വാർഡ് സ്ഥാനാർഥി വി.പി. ഷിൽജ, എൽ.ഡി.എഫ് ഒന്ന്, രണ്ട് വാർഡുകളിലെ ശ്രുതി കമ്പളത്ത്, വിപിൻ ബാബു, യു.ഡി.എഫ് ഒന്നാം വാർഡിലെ സാഹിന നാസർ, രണ്ടിലെ ജംഷിദ് ഒളകര എന്നിവരുടെയെല്ലാം ധാരാളം പോസ്റ്ററുകളും ബാനറുകളും ബോർഡുകളുമൊക്കെ താഴെയും മുകളിലും ഇടയിലുമൊക്കെ തൂങ്ങിക്കിടക്കുന്ന മനോഹര കാഴ്ചയാണിവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.