Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightലൈഫ് ഗുണഭോക്താക്കൾക്ക്...

ലൈഫ് ഗുണഭോക്താക്കൾക്ക് പണം നൽകാനാകാതെ പഞ്ചായത്തുകൾ

text_fields
bookmark_border
ലൈഫ് ഗുണഭോക്താക്കൾക്ക് പണം നൽകാനാകാതെ പഞ്ചായത്തുകൾ
cancel

മു​ക്കം: വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ റി​വി​ഷ​ന് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കാ​ത്ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം​തെ​റ്റു​ന്ന​തി​ന് കാ​ര​ണ​മാ​വു​ന്നു. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ അ​ഞ്ചു​മാ​സം മാ​ത്രം ശേ​ഷി​ക്കേ സം​സ്ഥാ​ന​ത്തെ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​സ​മ​യം മൂ​ന്ന് ത​വ​ണ​യെ​ങ്കി​ലും റി​വി​ഷ​ൻ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തു​വ​രെ ഒ​റ്റ റി​വി​ഷ​ൻ പോ​ലും ന​ട​ന്നി​ട്ടി​ല്ല. ഇ​ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ്. ഓ​രോ പ​ഞ്ചാ​യ​ത്തും വാ​ർ​ഷി​ക പ​ദ്ധ​തി സ​മ​ർ​പ്പി​ക്കു​മ്പോ​ൾ വ​ക​യി​രു​ത്തി​യ തു​ക​ക്ക് മാ​റ്റം വ​രു​ത്താ​നോ പു​തി​യ ഏ​തെ​ങ്കി​ലും പ​ദ്ധ​തി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​നോ ഒ​ഴി​വാ​ക്കാ​നോ റി​വി​ഷ​നി​ലൂ​ടെ സാ​ധി​ക്കും.

വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കു​മ്പോ​ൾ പ​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്ര​പേ​ർ​ക്ക് ക​രാ​ർ വെ​ക്കാം എ​ന്ന നി​ർ​ദേ​ശം വ​ന്നി​രു​ന്നി​ല്ല. അ​തി​നാ​ൽ പ​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പ​ദ്ധ​തി​യി​ൽ വാ​യ്പ തു​ക കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ പ​ദ്ധ​തി​യി​ൽ കാ​ണി​ച്ച തു​ക മു​ഴു​വ​നാ​യി വി​ത​ര​ണം ചെ​യ്തു ക​ഴി​യു​ക​യും ചെ​യ്തു. ഇ​നി തു​ക ന​ൽ​ക​ണ​മെ​ങ്കി​ൽ പ​ദ്ധ​തി റി​വി​ഷ​നി​ൽ തു​ക വ​ർ​ധി​പ്പി​ച്ച് കാ​ണി​ക്ക​ണം. ഇ​തി​ന് സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തു​ട​ർ​ന്ന് പ​ണം ന​ൽ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഇ​ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ അ​ഞ്ചു​മാ​സം മാ​ത്രം ശേ​ഷി​ക്കേ സം​സ്ഥാ​ന​ത്തെ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

നാ​ല് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണം ല​ഭി​ക്കു​ന്ന​ത്. എ​ഗ്രി​മെ​ന്റ് വെ​ച്ച് ക​ഴി​ഞ്ഞാ​ൽ 40,000 രൂ​പ​യും ത​റ പ​ണി പൂ​ർ​ത്തി​യാ​യാ​ൽ 1,60,000 രൂ​പ​യും പ​ട​വ് പൂ​ർ​ണ​മാ​യാ​ൽ മെ​യി​ൻ സ്ലാ​ബി​ന് ഒ​രു​ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. പി​ന്നീ​ട് വീ​ടു​പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്ത് ന​മ്പ​ർ അ​നു​വ​ദി​ച്ച​തി​നു​ശേ​ഷം ഒ​രു​ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. പ​ല ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളും പ​ഴ​യ വീ​ട് പൊ​ളി​ച്ച് വാ​ട​ക​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രാ​ണ്. 2020ല്‍ ​അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു കാ​ത്തി​രി​ക്കു​ന്ന​വ​രു​ടേ​ത​ട​ക്കം 2022 ആ​ഗ​സ്റ്റി​ലാ​ണ് സ​ർ​ക്കാ​ർ അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ന്തി​മ പ​ട്ടി​ക വ​ന്ന് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​ഗ്രി​മെ​ന്റ് വെ​ച്ച​വ​ർ വീ​ട് പ​ണി എ​ന്ന് പൂ​ർ​ത്തി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. സ​ർ​ക്കാ​റി​ന്റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നീ​ണ്ടു​പോ​യാ​ൽ ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​നി​യും ദീ​ർ​ഘ​നാ​ൾ വീ​ടു​പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PanchayatLife Beneficiaries
News Summary - Panchayats unable to pay life beneficiaries
Next Story