മദ്യലഹരിയിലായ രോഗി ആംബുലൻസിന്റെ ചില്ലുതകർത്ത് പുറത്തുചാടി
text_fieldsമുക്കം: മദ്യലഹരിയിലായ രോഗി ആംബുലൻസിന്റെ ചില്ലുതകർത്ത് പുറത്തു ചാടി. നിലമ്പൂർ സ്വദേശി നിസാർ എന്നയാളാണ് ചാടിയത്. ഇയാളുടെ തലക്കും കൈക്കും പരിക്കുണ്ട്. മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് 108 ആംബുലൻസിന്റെ ചില്ലുതകർത്ത് രോഗി പുറത്തുചാടിയത്. യാത്രക്കിടെ വെസ്റ്റ് മണാശ്ശേരിയെത്തിയപ്പോൾ രോഗി അക്രമാസക്തനാവുകയായിരുന്നു. ഇതേത്തുടർന്ന് ആംബുലൻസ് നിർത്തിയപ്പോൾ ഗ്ലാസ് തകർത്ത് പുറത്തു ചാടുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം.
ആംബുലൻസ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി, ആംബുലൻസിൽനിന്നും ഇറങ്ങിയോടിയ നിസാറിനെ മണാശ്ശേരി അങ്ങാടിയിൽ നിന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ അനുനയിപ്പിച്ച് രണ്ടു പൊലീസുകാരുടെ അകമ്പടിയോടെ അതേ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.