നാസ്തികതയെ വിചാരണ ചെയ്യുന്നു; ശ്രദ്ധേയമായി ആശയസംവാദം
text_fieldsമുക്കം: 'നാസ്തികതയെ വിചാരണ ചെയ്യുന്നു' തലക്കെട്ടിൽ ജമാഅത്തെ ഇസ്‍ലാമി ജില്ല കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച ആശയ സംവാദം ശ്രദ്ധേയമായി. ആഗോളതലത്തിൽ ഇസ്‌ലാമോഫോബിയ പരത്തുന്നതിനായി വിവിധ ധാരകൾ ആസൂത്രിതമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി രൂപപ്പെട്ട ഇസ്‌ലാംവിരുദ്ധ നവനാസ്തികതയുടെ അകവും പുറവും വിശകലനം ചെയ്ത സംവാദം സർഗാത്മക ചർച്ചകളാൽ സമ്പുഷ്ടമായിരുന്നു.
മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് ടി. ശാക്കിർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശമീം (നാസ്തികത ചരിത്രത്തിലൂടെ), കെ. മുഹമ്മദ് നജീബ് (വംശീയ നാസ്തികത), ടി. മുഹമ്മദ് വേളം (നാസ്തിക ആരോപണങ്ങളും ഇസ് ലാമും) എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ജമാഅത്തെ ഇസ് ലാമി മുക്കം ഏരിയ പ്രസിഡന്റ് എ.പി. നസീം സ്വാഗതവും കൊടിയത്തൂർ ഏരിയ പ്രസിഡന്റ് ഇ.എൻ. അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
യൂസുഫ് ഓമശ്ശേരി, എസ്. കമറുദ്ദീൻ, കെ.ആർ. മുഹമ്മദ്, സുഹ്റ മൻസൂർ, ഇ.കെ. അൻവർ, ബഷീർ പാലത്ത്, പി.കെ. ശംസുദ്ദീൻ, ആയിശ നൂൻ, പി.വി. യൂസുഫ്, പി.വി. നബീൽ, ശാഹിന ഓമശ്ശേരി, സ്വാലിഹ് ചിറ്റടി, ഷമീർ ആനയാംകുന്ന്, ലൈല മുസ്തഫ, ശാമിൽ ശമീർ, കെ.ടി. ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.