പരിസ്ഥിതി സുരക്ഷക്ക് ഉപകരിക്കും റീജയുടെ മീൻ കുടകൾ
text_fieldsമുക്കം: ഉപജീവനത്തിനായി റീജ നിർമിക്കുന്ന മീൻ കുടകൾ പരിസ്ഥിതിക്ക് കാവലാവുന്നു. രണ്ടു കാലുകൾക്കും ചലനശേഷിയില്ലാത്ത റീജ വിവിധ വർണങ്ങളിൽ നിർമിക്കുന്ന മീൻ കുടകൾ മനോഹരവുമാണ്. മീനും ഇറച്ചിയും വാങ്ങിക്കുേമ്പാൾ പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി ഇവ ഉപയോഗിക്കുന്നവർ ഏറിവരികയാണ്.
കാരശേരി സഹകരണ ബാങ്ക് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ 300 മീൻ കുടകൾ വാങ്ങാൻ താറായി. മുക്കം നഗരസഭയിലെ മുനിസിപ്പൽ എൻജിനീയറായിരുന്ന സി.ആർ. ധന്യ 75 എണ്ണത്തിന്നും പറ്റാണിയിൽ ഗ്രൂപ് 200 എണ്ണത്തിനും അനാർക് ഗ്രൂപ് 500 എണ്ണത്തിനുമുള്ള മെറ്റീരിയൽ റീജിക്ക് നൽകി. മുക്കം നഗരസഭയിലെ ചിക്കൺ, മത്സ്യ വ്യാപാരികളും വലിയ പ്രോത്സാഹനമാണ് ഇവർക്ക് നൽകിയത്.
ചിക്കൻ കടക്കാരുടെ സംഘടന 100 മീൻ കുടകൾക്കും മത്സ്യക്കച്ചവടക്കാർ 300 എണ്ണത്തിനുമുള്ള മെറ്റീരിയൽ വാങ്ങി നൽകി. കൊച്ചിയിലെ ബാഗ് നിർമാതാക്കളായ രാധാക്യഷ്ണ ബാഗ്സ് ഉൾപ്പടെ ഉള്ളവർ മീൻ കുടയെ കുറിച്ചറിഞ്ഞ് സഹായവുമായി എത്തിയവരിൽ പെടുന്നു. റീജക്ക് നൽകാനായി വിവിധ സംഘടനകളും വ്യക്തികളും ഏൽപിച്ച മെറ്റീരിയലുകൾ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ കൈമാറി. ഉൽപന്നത്തിെൻറ ലോഗോ പ്രകാശനം നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് നിർവഹിച്ചു. നഗരസഭ കൗൺസിലർ വി. ഗിരിജ, അനാർക് ഗ്രൂപ്പ് പ്രതിനിധി ബർക്കത്തുല്ല എന്നിവർ പങ്കെടുത്തു.
ഒരു നേരം മീൻ വാങ്ങുന്ന നമ്മൾ വീട്ടിലെത്തിക്കുന്ന പ്ലാസ്റ്റിക് കവർ നമ്മുടെ വീടിെൻറ തൊടിയിലേക്കോ പിന്നാമ്പുറത്തേക്കോ വലിച്ചെറിയുകയല്ലാതെ മറ്റുവഴിയിെലന്നെ് റീജ പറയുന്നു. ഇവ പലയിടത്തുമായി കത്തി തീരുമ്പോൾ എന്തുമാത്രം വിഷവാതകമാണ് വായുവിൽ കലരുന്നതെന്ന് ചിന്തിച്ചു നോക്കുക.
ഇത് നമ്മുടെ കുഞ്ഞുമക്കളെയാണ് ഏറ്റവുമധികം ബാധിക്കുക. അവരുടെ ആരോഗ്യം പുഞ്ചിരി ഒക്കെ നമുക്ക് വേണ്ടേ - അവർ ചോദിക്കുന്നു.കുഞ്ഞുങ്ങളോടും പരിസ്ഥിതിയോടുമുള്ള കരുതലിെൻറ ഭാഗമായാണ് ശിശുരോഗ വിദഗ്ധൻ ഡോ. ബൽരാജ് മീൻകുടയുടെ പ്രചാരകനാകാൻ സന്നദ്ധത അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.