പൊതുസ്ഥലത്തെ അനധികൃത ബോർഡുകൾ നീക്കിത്തുടങ്ങി
text_fieldsമുക്കം: മുക്കം നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോർഡുകൾ, പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അഴിച്ചുമാറ്റാൻ ആരംഭിച്ചു. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡിസംബർ 18നകം പൊതുസ്ഥലങ്ങളിൽനിന്ന് ഇവ നീക്കണമെന്നാണ് ഹൈകോടതി ഉത്തരവ്. ആദ്യഘട്ടത്തിൽ നഗരസഭയാണ് ഇവ അഴിച്ചുമാറ്റുന്നത്. വീണ്ടും പരസ്യ ബോർഡുകൾ സ്ഥാപിച്ചാൽ ബോർഡുകൾ വെക്കുന്ന സ്ഥാപനത്തിൽനിന്ന് 5000 രൂപ പിഴ ഈടാക്കുമെന്നും മുക്കം നഗരസഭ സെക്രട്ടറി ബിബിൻ ജോസഫ് പറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഉത്തരവ് നടപ്പാക്കുന്നത്
ഓമശ്ശേരി: ഓമശ്ശേരി ടൗണിലെയും പരിസരത്തെയും പരസ്യ ബോർഡുകൾ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. ഹൈകോടതി നിർദേശത്തെ തുടർന്നാണ് ബോർഡ് പഞ്ചായത്ത് അധികൃതർതന്നെ എടുത്തുമാറ്റിയത്. അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ 5000 രൂപ വരെ പിഴ ചുമത്തുമെന്നും പ്രോസിക്യൂഷൻ നടപടികൾക്കു വിധേയമാകേണ്ടി വരുമെന്നും പഞ്ചായത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.