മുതിർന്ന പൗരന്മാർക്ക് മിണ്ടിയും പറഞ്ഞും ചേർന്നിരിക്കാനൊരിടം; 'സായാഹ്നം' ഒരുങ്ങി
text_fieldsമുക്കം: സൗഹൃദം ഓൺലൈനാവുകയും വാർധക്യത്തെ സദനങ്ങളിൽ തള്ളുകയും ചെയ്യുന്ന കാലത്ത് ജീവിതത്തിെൻറ സായന്തനത്തിലെത്തിയവർക്ക് മിണ്ടിയും പറഞ്ഞും ചേർന്നിരിക്കാനൊരിടം. ചേന്ദമംഗലൂരിലാണ് നാട്ടിലെ മുതിർന്ന പൗരൻമാർക്ക് ഒരുമിച്ചുകൂടാനും വായിക്കാനും പഠിക്കാനും ഉല്ലസിക്കാനുമായി 'സായാഹ്നം' എന്ന പേരിൽ കേന്ദ്രമൊരുങ്ങിയത്.
പ്രായമായവരുടെ കൂട്ടായ്മ ഒരുക്കി അവർക്ക് താൽപര്യമുള്ള വിഷയങ്ങളിൽ ഊർജ്ജസ്വലതയോടെ ഇടപെടാൻ ഒരിടം എന്ന നിലക്കാണ് കേന്ദ്രം ഒരുക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് 3.30ന് രാഹുൽ ഗാന്ധി എം.പി കേന്ദ്രം നാടിന് സമർപ്പിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ലിേൻറാ ജോസഫ് എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
നാടിന് അക്ഷരവെളിച്ചം പകർന്ന കോമുക്കുട്ടിയുടെ മകൻ സി.ടി. ജബ്ബാറിെൻറ സ്മരണയിൽ കുടുംബമാണ് 'സായാഹ്നം' സ്ഥാപിച്ചത്. കഴിഞ്ഞ 10 വർഷമായി ചേന്ദമംഗലൂരിൽ മുതിർന്ന പൗരൻമാർക്കായി പ്രവർത്തിച്ചുവരുന്ന സീനിയർ സിറ്റിസൺ ഫോറത്തിനാണ് സായാഹ്നത്തിെൻറ മേൽനോട്ടച്ചുമതല.
ഇരുനില കെട്ടിടത്തിെൻറ ഒന്നാം നിലയാണ് ജീവിതംകൊണ്ട് വഴികാട്ടിയ മുതിർന്ന പൗരൻമാരുടെ കൂട്ടായ്മക്കായി നീക്കിവെച്ചിരിക്കുന്നത്. താഴെ നിലയിൽ വഴിയാത്രക്കാർക്ക് പ്രത്യേകിച്ച് എം.വി.ആർ കാൻസർ സെൻററിലേക്ക് പോകുന്നവർക്ക് വിശ്രമത്തിനും പ്രാർഥനക്കും ഭക്ഷണം കഴിക്കാനുമായി സൗകര്യപ്പെടുത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.