വയോധികയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടാം പ്രതി കോടതിയിൽ കീഴടങ്ങി
text_fieldsമുക്കം: മാമ്പറ്റയിൽ വീട്ടുജോലിക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ കടന്ന കേസിലെ രണ്ടാം പ്രതി താമരശ്ശേരി കോടതിയിൽ കീഴടങ്ങി.
മലപ്പുറം ഇളയൂർ സ്വദേശി മുണ്ടോടൻ അനസ് എന്നറിയപ്പെടുന്ന മുഹമ്മദാണ് (29) കോടതിയിൽ കീഴടങ്ങിയത്. ആഗസ്റ്റ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. മുക്കം-കോഴിക്കോട് റോഡിൽ മാമ്പറ്റ പ്രതീക്ഷ ബസ്സ്റ്റോപ്പിനു സമീപം സ്ത്രീയുടെ മാല ആഡംബര ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.
സ്ത്രീയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 15ന് ഒന്നാം പ്രതി അരീക്കോട് കാവന്നൂർ സ്വദേശി സന്ദീപിനെ അന്വേഷണം സംഘം കാവന്നൂരിൽവെച്ച് കസ്റ്റഡിയിലെടുത്തു.
സന്ദീപിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ കാവന്നൂരിലുള്ള ജ്വല്ലറിയിൽ വിറ്റ മാല പൊലീസ് കണ്ടെടുത്തു. രണ്ടാം പ്രതി അനസ് എന്ന മുഹമ്മദിനെ പിടികൂടാൻ ഒളിവിൽ പോയ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കിയിരുന്നു.
പൊലീസ് നടപടി ശക്തമായതോടെ ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പൊലീസ് പിടികൂടുമെന്നുറപ്പായപ്പോൾ പ്രതി താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ കീഴടങ്ങുകയായിരുന്നു പ്രതിയെ മുക്കം ഇൻസ്പെക്ടർ ബി.കെ സിജുവിെൻറ നിർദേശപ്രകാരം മുക്കം എസ്.ഐ ഷാജിദിെൻറ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.
മുക്കം ഇൻസ്പെക്ടർ ബി. കെ. സിജുവിെൻറ നിർദേശപ്രകാരം എസ്.ഐ കെ ഷാജിദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് മണാശ്ശേരി, അഖിലേഷ്, എ.എസ്.ഐ നാസർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.