ശമ്പളവും ഉത്സവബത്തയുമില്ലാതെ സ്പെഷൽ സ്കൂൾ ജീവനക്കാർ
text_fieldsമുക്കം: അഞ്ചു മാസമായി ശമ്പളവും ഓണക്കാല ഉത്സവബത്തയുമില്ലാതെ സംസ്ഥാനത്തെ 6000 സ്പെഷൽ സ്കൂൾ ജീവനക്കാർ. മാർച്ചിലാണ് അവസാനമായി ശമ്പളം ലഭിച്ചത്.
സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള പൊതു വിദ്യാഭ്യാസ വകുപ്പിെൻറ അംഗീകാരത്തിലുള്ള 350 സ്െപഷൽ സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്.
സാധാരണ ജൂണിൽ സർക്കാറിെൻറ പ്രത്യേക ഗ്രാൻഡിലൂടെയാണ് ശമ്പളം ലഭിച്ചിരുന്നത്. കോവിഡ് കാരണം ക്ഷേമനിധിയിലില്ലാത്തവർക്കുപോലും സർക്കാറിെൻറ 1000 രൂപവരെ ആശ്വാസമായി അനുവദിച്ചെങ്കിലും സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് ലഭിച്ചില്ല. അധ്യാപക, അധ്യാപകേതര ജീവനക്കാർക്കൊന്നും ശമ്പളമില്ല.
സർക്കാറിെൻറ 2020-21 വർഷത്തെസാധാരണ പാക്കേജെങ്കിലും മുൻകൂറായി അനുവദിച്ചാൽ ദുരിതത്തിൽനിന്ന് കരകയറാമെന്നാണ് ജീവനക്കാർ പറയുന്നത്.
നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം നൽകി കാത്തിരിക്കുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.