അധ്യാപിക കാറിൽ മരിച്ച സംഭവം: ഫോറൻസിക് വിഭാഗം തെളിവെടുത്തു
text_fieldsമുക്കം: കാരശ്ശേരി ചുണ്ടത്തുപൊയിലിൽ കെ.എം.എ.എ സ്റ്റേറ്റിനു സമീപം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജില്ല ഫോറൻസിക് ഓഫിസർ എ. ഇസ്ഹാഖിെൻറ നേതൃത്വത്തിലുള്ള സംഘവും മുക്കം പൊലീസും വെള്ളിയാഴ്ച തെളിവെടുത്തു. വ്യാഴാഴ്ച വീട്ടിൽനിന്ന് മുക്കം പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. കാറിെൻറ ഉൾഭാഗവും സീറ്റുകളും കത്തിയ ഭാഗങ്ങൾ പരിശോധിച്ചു.
സാക്ഷിമൊഴികൾ രേഖപ്പെടുത്തി. അധ്യാപിക കാറിൽ സഞ്ചരിച്ചതും പെട്രോൾ പമ്പിൽവെച്ച് പെട്രോൾ നിറച്ചതും പ്രദേശത്തെപ്പറ്റിയും വിശദമായി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മാനസികസമ്മർദത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മരഞ്ചാട്ടി സ്വദേശി ബിജുവിെൻറ ഭാര്യ ദീപ്തിയെ (45) ബധനാഴ്ച വൈകീട്ട് നാലു മണിയോെടയാണ് ചുണ്ടത്തുപൊയിലിലെ വിജനമായ സ്ഥലത്ത് കാറിെൻറ ഡ്രൈവിങ് സീറ്റിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
കാറിൽനിന്ന് മണ്ണെണ്ണക്കുപ്പിയും തീപ്പെട്ടിയും പൊലീസ് കണ്ടെടുത്തിരുന്നു. സംഭവസ്ഥലം അധ്യാപികയുടെ വീടായ മരഞ്ചാട്ടി കൂമ്പാറയിൽനിന്ന് ഏകദേശം നാലു കിലോമീറ്ററോളം ദൂരത്താണ്. വ്യാഴാഴ്ച വിരലടയാള വിദഗ്ധരെത്തി കാറിൽ നിന്നുള്ള തെളിവുകൾ ശേഖരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു വിവരങ്ങളും പൊലീസ് പരിശോധിച്ചാണ് കേസ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.