Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightകൃഷിയിടത്തിലിറങ്ങിയ...

കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
cancel

ചാത്തമംഗലം: വെള്ളലശ്ശേരി പുളിയിശ്ശേരി വാസുദേവൻ നമ്പൂതിരിയുടെ കൃഷിയിടത്തിലിറങ്ങിയ പന്നിയെ വ്യാഴാഴ്ച പുലർച്ച വെടിവെച്ചു കൊന്നു. ശല്യം രൂക്ഷമായതിനെതുടർന്ന് നാട്ടുകാരും കർഷകരും രംഗത്തിറങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇതിന് അനുമതി നൽകിയതും തോക്ക് ലൈസൻസുള്ളവരെ ഉൾപ്പെടുത്തിയുള്ള എംപാനലിന് അംഗീകാരം ലഭിച്ചതും.

പാനലിൽ​െപട്ട സി.എം. ബാലനാണ് വെടിവെച്ചത്. പീടിക പാറ സെക്​ഷൻ ഡെപ്യൂട്ടി റേഞ്ച്​ ഓഫിസർ കെ. ഷാജു, സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർമാരായ കെ. അഷ്റഫ്, പി. ജലീഷ്, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ സി. മുഹമ്മദ് അസ്​ലം, ജിതേഷ് തുടങ്ങിയവർ സ്ഥലത്തെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarmWild boarForest guardsRange officer
Next Story