തൃക്കുടമണ്ണ ടൂറിസം പദ്ധതി യാഥാർഥ്യമാവുന്നു
text_fieldsമുക്കം: ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നും പുഴക്ക് നടുവിൽ സ്ഥിതി ചെയ്യുന്നതുമായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിന്റെയും ഇരുവഴിഞ്ഞി പുഴയുടെയും ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി ടൂറിസം പദ്ധതി യാഥാർഥ്യമാവുന്നു. നഗരസഭയും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് ടൂറിസം വകുപ്പിന് സമർപ്പിച്ചതായി നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. സംസ്ഥാന സർക്കാർ നിർദേശപ്രകാരമാണ് ടൂറിസം ഡിപ്പാർട്ട്മെന്റ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നും ഇതിന്റെ ഡി.പി.ആർ അംഗീകരിച്ചതായും ചെയർമാൻ പറഞ്ഞു. പാർക്ക്, കഫ്റ്റീരിയ കുട്ടികൾക്ക് വിനോദത്തിന് ആവശ്യമായ സംവിധാനങ്ങൾ, മനോഹരമായ വിളക്ക് കാലുകൾ, ബോട്ട് ജെട്ടി തുടങ്ങി തൃക്കടമണ്ണയുടെ രണ്ട് ഭാഗങ്ങളിലുമായിട്ടാണ് വിവിധ സംവിധാനങ്ങൾ ഒരുക്കുന്നത്.
പദ്ധതിക്കായി ചെലവ് വരുന്ന ഒരു കോടി രൂപയിൽ 50 ലക്ഷം നഗരസഭയും 50 ലക്ഷം ടൂറിസം വകുപ്പും വഹിക്കും. നഗരസഭ വകയിരുത്തിയ അമ്പതുലക്ഷം രൂപയുടെ പ്രവൃത്തി തുടങ്ങാനുള്ള നടപടി മുന്നേറുകയാണന്നും നഗരസഭ ചെയർമാൻ പറഞ്ഞു. നിലവിൽ മുക്കം ഭാഗത്ത് നിന്ന് ക്ഷേത്രത്തിലേക്ക് എത്തിപ്പെടാനുള്ള തൂക്കുപാലം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്ന് കിടക്കുകയാണ്. ഇത് പുനർനിർമിക്കുകയോ കടവിൽ പുതിയ കോൺക്രീറ്റ് പാലം നിർമിക്കുകയോ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.