അനധികൃത തെരുവ് കച്ചവടം രണ്ട് വാഹനങ്ങൾ പിടികൂടി
text_fieldsമുക്കം: മുക്കം നഗരസഭയിൽ അനധികൃത തെരുവ്കച്ചവടത്തിനെതിരെ നടപടി. മുക്കം ടൗണിൽ മിനി പാർക്കിന് സമീപം അനധികൃത പഴക്കച്ചവടം നടത്തിയ രണ്ട് ഗുഡ്സ് ഓട്ടോകൾ നഗരസഭ അധികൃതർ പിടിച്ചെടുത്തു. ഗതാഗത തടസ്സത്തിന് വഴിവെക്കുന്ന തരത്തിൽ സംസ്ഥാന പാതയോരത്ത് നിർത്തിയിട്ട് കച്ചവടം നടത്തിയതിനെ തുടർന്നാണ് നടപടി.
അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നല്കിയിട്ടും അനുസരിക്കാത്തതിനെ തുടർന്നാണ് വാഹനങ്ങൾ പിടികൂടിയത്. അനധികൃത പാർക്കിങ്ങിന് പിഴ ഈടാക്കിയ ശേഷം പിടികൂടിയ വാഹനങ്ങൾ വിട്ടു നല്കി. പതായോരങ്ങൾ കൈയേറി ഇത്തരം അനധികൃത കച്ചവടങ്ങൾ ടൗണിൽ വ്യാപകമാണ്.
കാൽനട യാത്രക്കാതെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് പലപ്പോഴും ഇത്തരം കച്ചവടങ്ങൾ നടക്കുന്നത്. സംസ്ഥാന പാതയോരത്ത് തെരുവ് കച്ചവടം നഗരസഭ നിരോധിച്ചതാണെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ പി.ടി.ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.