Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഅവിശ്വാസം; നഗരസഭ...

അവിശ്വാസം; നഗരസഭ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സ്ഥാനം യു.ഡി.എഫിന് നഷ്​ടമായി

text_fields
bookmark_border
അവിശ്വാസം; നഗരസഭ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സ്ഥാനം യു.ഡി.എഫിന് നഷ്​ടമായി
cancel

മു​ക്കം: സി.​പി.​എ​മ്മി​ന് ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​ട്ടും കൗ​ൺ​സി​ല​റു​ടെ വോ​ട്ട് അ​സാ​ധു​വാ​യ​തി​നെ തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​പ​ദ​വി അ​വി​ശ്വാ​സ​ത്തി​ലൂ​ടെ ന​ഷ്​​ട​മാ​യി.

മു​ക്കം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ലെ എം. ​മ​ധു മാ​സ്​​റ്റ​ർ​ക്കെ​തി​രാ​യി ഇ​ട​ത് അം​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യ​തോ​ടെ​യാ​ണ് യു.​ഡി.​എ​ഫി​ന് സ്ഥാ​നം ന​ഷ്​​ട​മാ​യ​ത്. അ​ഞ്ചം​ഗ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യി​ൽ മൂ​ന്ന്​ വോ​ട്ട് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചും ഒ​രു വോ​ട്ട് എ​തി​ർ​ത്തും ല​ഭി​ച്ചു. സ​മ​യം വൈ​കി എ​ത്തി​യ​തി​നാ​ൽ ലീ​ഗ് കൗ​ൺ​സി​ല​ർ റം​ല ഗ​ഫൂ​റി​ന് വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല. ന​ഗ​ര​കാ​ര്യ റീ​ജ​ന​ൽ ജോ​യ​ൻ​റ് ഡ​യ​റ​ക്ട​ർ വി​ന​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സ്ഥി​രം​സ​മി​തി​യി​ൽ സി.​പി.​എ​മ്മി​ന് മൂ​ന്ന്​ അം​ഗ​ങ്ങ​ളും യു.​ഡി.​എ​ഫി​ന് ര​ണ്ട് അം​ഗ​ങ്ങ​ളു​മാ​ണ് ഉ​ള്ള​ത്.

നേ​ര​ത്തെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് അം​ഗം ഇ. ​സ​ത്യ​നാ​രാ​യ​ണ​െൻറ വോ​ട്ട് അ​സാ​ധു​വാ​യ​തോ​ടെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​ട്ടും ഇ​ട​തു​മു​ന്ന​ണി​ക്ക് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം ന​ഷ്​​ട​മാ​യി​രു​ന്നു. ഇ​ത് തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സി.​പി.​എം അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukkam Municipality
News Summary - UDF has lost its position as the chairman of the Municipal Education Standing Committee
Next Story