നാനാത്വത്തിൽ ഏകത്വം മുറുകെ പിടിക്കുക –സ്വാമി ജ്ഞാനതീർഥ
text_fieldsമുക്കം: നാനാത്വത്തിൽ ഏകത്വത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും പ്രചരിപ്പിക്കുകയും മുറുകെ പിടിക്കുകയും ചെയ്യേണ്ട പ്രത്യേക കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് വർക്കല മഠം സന്യാസി സ്വാമി ജ്ഞാനതീർഥ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി മുക്കം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ് എ.പി. നസീം അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത പാസ്റ്റർ കൗൺസിൽ അംഗം തോമസ് വലിയ പറമ്പൻ മുഖ്യപ്രഭാഷണം നടത്തി.
ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് ഈദ് സന്ദേശം കൈമാറി. മുക്കം നഗരസഭ കൗൺസിലർമാരായ വേണു കല്ലുരുട്ടി, പി.പി. അബൂബക്കർ, റംല ഗഫൂർ, ഫാത്തിമ കൊടപ്പന, ഗഫൂർ കല്ലുരുട്ടി, വസന്തകുമാരി, റുബീന, ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. സൗദ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർ ശാഹിന, റീന പ്രകാശ്, എൻ.കെ. അബ്ദുറഹ്മാൻ, അഗ്രോ -ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി. കുഞ്ഞാലി, കൊറ്റങ്ങൽ സുരേഷ് ബാബു, എ.പി. മുരളീധരൻ, വി. അബ്ദുല്ലക്കോയ, വിനോദ് മണാശ്ശേരി, ദാമോദരൻ കോഴഞ്ചേരി, അബ്ദു മാസ്റ്റർ, ഗോപാലൻ തച്ചോലത്ത് എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് എസ്. കമറുദ്ദീൻ സ്വാഗതവും സക്കീർ ഹുസൈൻ പാറക്കൽ നന്ദിയും പറഞ്ഞു.
ഇ.കെ. അൻവർ, നൗഷാദലവി, ബഷീർ പാലത്ത്, ഷമീർ ആനയാംകുന്ന്, ഷാഹുൽ ഹമീദ് കക്കാട്, സക്കീർ ഹുസൈൻ, ഇബ്രാഹീം വായന, കെ.പി. മുജീബ് വല്ലത്തായ്പാറ, സുഹ്റ മൻസൂർ, ലൈല മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.