വാർലി ആർട്ട് ബസ് കാത്തിരിപ്പുകേന്ദ്രം നാടിന് സമർപ്പിച്ചു
text_fieldsമുക്കം: സമൃദ്ധമായ പച്ചപ്പിനും ഉയരമുള്ള മരങ്ങൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന, വാർലി ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയ ചേന്ദമംഗലൂർ ഗ്രാമത്തിലെ ബസ് കാത്തിരിപ്പുകേന്ദ്രം മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ജനങ്ങൾക്ക് തുറന്നുകൊടുത്തു. ഓടുമേഞ്ഞ മേൽക്കൂരയും കരിമ്പന വിരിച്ചു പണിത ഇരിപ്പിടവും പ്രകൃതിസൗഹൃദമായ നിർമിതികളും പുതുതലമുറക്ക് കൗതുകമാവുകയാണ്.
മംഗലശ്ശേരി ഡിവിഷൻ കൗൺസിലർ ഫാത്തിമ കൊടപ്പന അധ്യക്ഷത വഹിച്ചു. കൗൺസിലർ സാറ കൂടാരം, എല്ലോറ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ടി. മുർഷിദ് സംസാരിച്ചു. മുൻ കൗൺസിലർ ശഫീഖ് മാടായി സ്വാഗതവും വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡന്റ് കെ.പി. ഷരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.