ഇരുവഴിഞ്ഞിയിൽ വീണ്ടും നീർനായ് അക്രമം; സ്ത്രീക്ക് കടിയേറ്റു
text_fieldsമുക്കം: വസ്ത്രം അലക്കുന്നതിനിടെ ഇരുവഴിഞ്ഞിപ്പുഴയിലെ ആറ്റുപുറം കടവിൽവെച്ച് സ്ത്രീയെ നീർനായ് ആക്രമിച്ച് കടിച്ചുപരിക്കേൽപിച്ചു. ആറ്റുപുറം കോളനിയിലെ പടാത്ത് മുഹമ്മദി െൻറ ഭാര്യ സഫിയക്കാണ് (55) കടിയേറ്റത്. കടിച്ചതിനുശേഷം പുഴയുടെ മധ്യഭാഗത്ത് പൊങ്ങിയതിനാലാണ് നീർനായാണ് എന്ന് മനസ്സിലാക്കാനായത്. കാലിനാണ് പരിക്ക്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആറു മാസത്തിനിടയിൽ 30ഒാളം പേർക്കാണ് ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഏറ്റവും ഒടുവിൽ ആനയാംകുന്ന്, ചേന്ദമംഗലൂർ എന്നിവിടങ്ങളിലെ മൂന്നു വിദ്യാർഥികൾക്ക് കടിയേറ്റു.
കടിയേറ്റവർക്ക് വനംവകുപ്പ് നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞങ്കിലും ഇതുവരെ നടപടിയായില്ല. നീർനായ് അക്രമം വർധിച്ചതിനെ തുടർന്ന് മാസങ്ങൾക്കുമുമ്പ് കോഴിക്കോട് ജില്ല വനംവകുപ്പിെൻറ ആർ.ആർ.ടി സംഘം ഇരുവഴിഞ്ഞിപ്പുഴയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാതെ മടങ്ങിപ്പോകുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.