Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightപ്രിയങ്കര വിജയത്തിന്...

പ്രിയങ്കര വിജയത്തിന് കരുത്തായി തിരുവമ്പാടി

text_fields
bookmark_border
Priyanka Gandhi
cancel

മു​ക്കം: വ​യ​നാ​ട് ലോ​ക്സ​ഭ​യി​ലേ​ക്ക് ന​ട​ന്ന ഉ​പ​ തെരഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ല​ഭി​ച്ച​ത് 50,298 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം. 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 46,556 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​ക്ക് ല​ഭി​ച്ച​ത്. പ്രി​യ​ങ്ക ഗാ​ന്ധി അ​തി​നെ മ​റി​ക​ട​ന്നു. 79,919 വോ​ട്ടു​ക​ളാ​ണ് ആ​കെ പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ല​ഭി​ച്ച​ത്. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ന്‍ മൊ​കേ​രി​ക്ക് 29,621 വോ​ട്ടു​ക​ളും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ന​വ്യ ഹ​രി​ദാ​സി​ന് 11,992 വോ​ട്ടു​ക​ളും ല​ഭി​ച്ചു.

574 വോ​ട്ടു​ക​ളാ​ണ് നോ​ട്ട​ക്ക് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 4643 വോ​ട്ട് നേ​ടി എ​ൽ.​ഡി.​എ​ഫ് വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് തി​രു​വ​മ്പാ​ടി. അ​ന്ന് ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ൽ സി.​പി.​എ​മ്മി​ലെ ലി​ന്റോ ജോ​സ​ഫ് 67,867 വോ​ട്ടു​ക​ളും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​പി ചെ​റി​യ മു​ഹ​മ്മ​ദ് 63,224 വോ​ട്ടു​ക​ളും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ബേ​ബി അ​മ്പാ​ട്ട് 7,794 വോ​ട്ടു​ക​ളു​മാ​യി​രു​ന്നു നേ​ടി​യി​രു​ന്ന​ത്.

വോട്ടെണ്ണൽ കേന്ദ്രത്തിൽ സമ്മർദമില്ലാതെ യു.ഡി.എഫ്

തി​രു​വ​മ്പാ​ടി: വ​യ​നാ​ട് ലോ​ക്‌​സ​ഭ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ന്റെ തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ന്റെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ കൂ​ട​ത്താ​യി സെ​ന്റ് മേ​രീ​സ് എ​ൽ.​പി സ്കൂ​ളി​ലെ​ത്തി​യ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഒ​ട്ടും സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നി​ല്ല. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ മി​ക​ച്ച വി​ജ​യം ഉ​റ​പ്പി​ച്ചാ​യി​രു​ന്നു അ​വ​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​ആ​ദ്യ റൗ​ണ്ടി​ൽ ത​ന്നെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി ലീ​ഡ് നേ​ടി.

പ്രി​യ​ങ്ക ഗാ​ഡി (കോ​ൺ​ഗ്ര​സ്‌)-7220, സ​ത്യ​ൻ മൊ​കേ​രി (സി.​പി.​ഐ)-1758, ന​വ്യ ഹ​രി​ദാ​സ് (ബി.​ജെ.​പി)-730 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ആ​ദ്യ ലീ​ഡ് നി​ല. ആ​ദ്യ റൗ​ണ്ടി​ൽ 5,462 വോ​ട്ടു​ക​ൾ​ക്ക് പ്രി​യ​ങ്ക മു​ന്നി​ൽ. പി​ന്നീ​ടു​ള്ള റൗ​ണ്ടു​ക​ളി​ൽ ലീ​ഡ് പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്നു. പ​ത്താം റൗ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ൾ 36,711 വോ​ട്ടു​ക​ളാ​യി. ആ​കെ​യു​ള്ള 13 റൗ​ണ്ടു​ക​ളും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ

പ്രി​യ​ങ്ക​യു​ടെ ഭൂ​രി​പ​ക്ഷം 50, 298 വോ​ട്ട്

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച വോ​ട്ട്: പ്രി​യ​ങ്ക ഗാ​ന്ധി-79919. സ​ത്യ​ന്‍ മൊ​കേ​രി-29621, ന​വ്യ ഹ​രി​ദാ​സ്- തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ലി​ൽ ടു ​റീ​കാ​ള്‍ പാ​ര്‍ട്ടി)-30, ഷെ​യ്ക്ക് ജ​ലീ​ല്‍ (ന​വ​രം​ഗ് കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി)-98, ദു​ഗ്ഗി​റാ​ല നാ​ഗേ​ശ്വ​ര റാ​വു (ജ​തി​യ ജ​ന​സേ​വ പാ​ര്‍ട്ടി)-31, എ ​സീ​ത (ബ​ഹു​ജ​ന്‍ ദ്രാ​വി​ഡ പാ​ര്‍ട്ടി)-29, അ​ജി​ത്ത് കു​മാ​ര്‍ (സ്വ​ത.)-12, ഇ​സ്മ​യി​ല്‍ സ​ബി​യു​ള്ള (സ്വ​ത.)-24, എ ​നൂ​ര്‍മു​ഹ​മ്മ​ദ് (സ്വ​ത.)-21, ഡോ. ​കെ. പ​ത്മ​രാ​ജ​ന്‍ (സ്വ​ത.)-15, ആ​ര്‍ രാ​ജ​ന്‍ (സ്വ​ത.)-36, രു​ഗ്മി​ണി (സ്വ​ത.)-61, സ​ന്തോ​ഷ് പു​ളി​ക്ക​ല്‍ (സ്വ​ത.)-75, സോ​നു​സിം​ഗ് യാ​ദ​വ് (സ്വ​ത.)-52, നോ​ട്ട-574.

യു.ഡി.എഫിന് കുറഞ്ഞ ലീഡ് ലഭിച്ചത് കൂടരഞ്ഞിയിൽ

തി​രു​വ​മ്പാ​ടി: വ​യ​നാ​ട് ലോ​ക്‌​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് കു​റ​ഞ്ഞ വോ​ട്ട് ല​ഭി​ച്ച​ത് കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ. 3787 വോ​ട്ടി​ന്റെ ലീ​ഡ് മാ​ത്ര​മാ​ണ് കൂ​ട​ര​ഞ്ഞി​യി​ൽ ല​ഭി​ച്ച​ത്. ഏ​റ്റ​വും കൂ​ടി​യ ലീ​ഡ് പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് . 11527 വോ​ട്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ക്കം ന​ഗ​ര​സ​ഭ​യി​ലും യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വോ​ട്ടു​നി​ല താ​ഴെ:

1.പു​തു​പ്പാ​ടി

  • യു.​ഡി. എ​ഫ്-15734
  • എ​ൽ .ഡി.​എ​ഫ് -4207
  • എ​ൻ. ഡി. ​എ -3673
  • ലീ​ഡ് -11527

2.കോ​ട​ഞ്ചേ​രി

  • യു.​ഡി.​എ​ഫ്-12105
  • എ​ൽ.​ഡി.​എ​ഫ് -3451
  • എ​ൻ. ഡി. ​എ-1921
  • ലീ​ഡ് -8654

3.തി​രു​വ​മ്പാ​ടി

  • യു.​ഡി.​എ​ഫ് -9006
  • എ​ൽ.​ഡി.​എ​ഫ് -4053
  • എ​ൻ. ഡി. ​എ -2110
  • ലീ​ഡ് -4953

4.കൂ​ട​ര​ഞ്ഞി

  • യു.​ഡി.​എ​ഫ് -6018
  • എ​ൽ.​ഡി.​എ​ഫ് -2231
  • എ​ൻ. ഡി. ​എ -1038
  • ലീ​ഡ് -3787

5. മു​ക്കം ന​ഗ​ര​സ​ഭ

  • യു.​ഡി.​എ​ഫ് -12817
  • എ​ൽ.​ഡി.​എ​ഫ് -6475
  • എ​ൻ.​ഡി.​എ.-3215
  • ലീ​ഡ് -6342

6.കാ​ര​ശ്ശേ​രി

  • യു.​ഡി.​എ​ഫ് -12182
  • എ​ൽ.​ഡി.​എ​ഫ് -5071
  • എ​ൻ.​ഡി.​എ -1191
  • ലീ​ഡ് -7111

7.കൊ​ടി​യ​ത്തൂ​ർ

  • യു.​ഡി.​എ​ഫ് -12057
  • എ​ൽ.​ഡി.​എ​ഫ് -4133
  • എ​ൻ.​ഡി.​എ. - 890
  • ലീ​ഡ് -7924

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThiruvambadiPriyanaka GandhiWayanad By Election
News Summary - Wayanad-By-Election-Priyanaka-Thiruvambadi
Next Story