ഇരുവഴിഞ്ഞിയിലെ കുളിക്കടവുകൾ തിരിച്ചുവരുമോ?
text_fieldsകൊടിയത്തൂർ: ഒരുകാലത്ത് നാട്ടുകാർ കുളിക്കാനും അലക്കാനും നീന്തൽ പഠിക്കാനും, കാർഷിക ആവശ്യത്തിനും ഉപയോഗിച്ചിരുന്ന ഇരുവഴിഞ്ഞിപ്പുഴയിലെ കുളിക്കടവുകൾ ഇല്ലാതായി. ആധുനിക സൗകര്യങ്ങൾ വർധിച്ചതും മാലിന്യങ്ങളുടെ ആധിക്യവും പായലും നീർനായ് ശല്യവും പ്രദേശവാസികളെ പുഴകളിൽനിന്ന് അകറ്റിയിരിക്കുകയാണ്. കോട്ടമുഴി, പള്ളിക്കടവ്, എളമ്പിലാശ്ശേരി, തെയ്യത്തും കടവ്, താളത്തിൽ, വേരൻ കടവത്ത് കാരാട്ട്, പുതിയൊട്ടിൽ കുളിക്കടവുകളിൽ അധികവും ഇന്ന് നിലനിൽക്കുന്നില്ല.
വേനൽകാലമാവുന്നതോടെ ജലക്ഷാമം വർധിക്കുകയും ജനങ്ങൾക്ക് കുളിക്കും മറ്റാവശ്യങ്ങൾക്കും പുഴയെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും.
എന്നാൽ, രണ്ട് വർഷത്തിലധികമായി ഇരുവഴിഞ്ഞിപ്പുഴയിലെ അധിക കുളിക്കടവുകളും അപ്രത്യക്ഷമായിരിക്കുകയാണ്. പുഴയെയും തീരങ്ങളെയും തിരിച്ചുപിടിക്കാൻ കൂട്ടായ്മകളും സംഘടനകളും രംഗത്തുണ്ടെങ്കിലും അതിെൻറ പൂർണ ഫലപ്രാപ്തിയിലെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.