സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ
text_fieldsമുക്കം: കുമാരനെല്ലൂരും പരിസരപ്രദേശങ്ങളിലുമായി നിരവധി വീടുകളിൽ സ്വർണവും പണവും കവർച്ച നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുമാരനെല്ലൂർ വടക്കേക്കുന്നത്ത് കണാരൻ എന്നറിയപ്പെടുന്ന ഹരീഷ് ബാബുവിനെയാണ് (20) മുക്കം പൊലീസിെൻറ പ്രത്യേക അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കുമാരനെല്ലൂരിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും മോഷണം പോയത്. തൊട്ടടുത്ത ദിവസംതന്നെ അടുത്തുള്ള മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു. തുടർന്ന് മുക്കം ഇൻസ്പെക്ടർ എസ്. നിസാമിെൻറ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രണ്ടു വീടുകളുടെയും പിറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് പ്രതി അകത്തുകടന്നത്.
ഒരാഴ്ചയായി പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പൊലീസിെൻറ വലയിലായത്. തെളിവെടുപ്പിനിടെ മോഷ്ടിച്ച സ്വർണാഭരണം പ്രതിയുടെ വീട്ടിൽനിന്ന് അന്വേഷണം സംഘം കണ്ടെത്തി. മോഷ്ടിച്ച പണം ഉപയോഗിച്ച് കഞ്ചാവ് വാങ്ങിയതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
മുക്കം ഇൻസ്പെക്ടർ എസ്. നിസാമിെൻറ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ കെ. ഷാജിദ്, എ.എസ്.ഐ ജയമോദ്, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ ഖാദർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, സുഭാഷ്, സിൻജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.