നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ്: ലേലത്തിൽ പോയത് 11 കടമുറികൾ
text_fieldsവടകര : വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടത്തിൽ 53 കടമുറികളിൽ ലേലത്തിൽ പോയത് 11 എണ്ണം. ഫെബ്രുവരിയിൽ കെട്ടിടം നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലതവണ ഓഫർ നൽകി കെട്ടിടത്തിലെ മുറികൾ ലേലത്തിന് വെച്ചെങ്കിലും ഉയർന്ന ഡെപ്പോസിറ്റും വാടകയും കാരണം ലേലത്തിൽ പോയിരുന്നില്ല.
അവസാന ഓഫറിലാണ് 11 എണ്ണം ലേലത്തിൽ പോയത്. പ്രധാന ഭാഗത്തുള്ള മുറികളാണ് ലേലത്തിൽ പോയത്.
കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാകുന്നതോടെ മറ്റു മുറികളും ലേലത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 എണ്ണം വാടകക്ക് എടുത്തതോടെ അന്വേഷണവുമായി നിരവധി പേർ എത്തുന്നുണ്ട്. നഗരസഭയുടെ സ്വപ്ന പദ്ധതി മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നവമ്പറിൽ കെട്ടിടം നാടിന് സമർപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ പ്രവർത്തനം പല വിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഒന്നാം നിലയുടെ പണി 90 ശതമാനം പൂർത്തിയായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരഹൃദയത്തിൽ കെ.യു.ആർ.ഡി.എഫ്.സി.യിൽ നിന്നും 9 കോടി 16 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയാണ് നഗരസഭ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് നിർമ്മിച്ചത്. 7212.62 മീറ്റർ സ്ക്വയർ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. ആധുനീക സുരക്ഷ സംവിധാനം ഉൾപെടെ ഒരുക്കിയാണ് കെട്ടിട നിർമാണം പൂർത്തീകരിക്കുന്നത്. നെറ്റ് സീറോ കാർബൺ പദ്ധതിക്ക് അനുസൃതമായി ഗ്രീനറി സംവിധാനത്തിലാണ് യാർഡ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.