അഞ്ചു വയസ്സുകാരിയുടെ കൊല; മാതാവിനെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
text_fieldsകോഴിക്കോട്: പയ്യാനക്കലിൽ അഞ്ചുവയസ്സുകാരി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മാതാവിനെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ചാമുണ്ടിവളപ്പ് സ്വദേശി സമീറയെയാണ് പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ റജീന കെ. ജോസിെൻറ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങുക. വീട്ടിലുൾപ്പെടെ എത്തിച്ച് തെളിവെടുക്കും. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ ഉടൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
ബുധനാഴ്ചയാണ് അഞ്ചുവയസ്സുകാരി ആയിശ റെന മരിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. ബന്ധുക്കളുടെയടക്കം മൊഴിയുടെ അടിസ്ഥാനത്തിൽ മാതാവ് സമീറയെ പൊലീസ് സംശയിച്ചെങ്കിലും ഇവർ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുകയായിരുന്നു. ഇവർക്ക് മാനസികരോഗമില്ലെന്നും ചില വ്യക്തിവൈകല്യങ്ങളാണ് ഉള്ളതെന്ന് സംശയിക്കുന്നതായും കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാർ അറിയിച്ചതോെടയാണ് തിങ്കളാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണത്തിെൻറ ഭാഗമായി സംഭവസമയത്ത് സമീറക്കൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതിനിടെ സമീറ നേരത്തെ പലതവണ കോഹിനൂരിനടുത്തുള്ള ഉസ്താദിനടുത്തെത്തി അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്തതായും വിവരം ലഭിച്ചു.
സംഭവദിവസം കുട്ടി കഴിച്ച ഭക്ഷണത്തിൽ ജിന്നുണ്ടെന്ന വിശ്വാസത്താൽ സമീറ തുണികൊണ്ട് കുട്ടിയുടെ വായ അമര്‍ത്തി പിടിച്ചപ്പോൾ കുട്ടി ശ്വാസംമുട്ടി മരിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.