ചരിത്രം വളച്ചൊടിക്കുന്ന കാലത്ത് മ്യൂസിയങ്ങളുടെ പ്രസക്തി കൂടി –മന്ത്രി
text_fieldsകോഴിക്കോട്: ചരിത്രത്തെ വളച്ചൊടിക്കാനും പുതിയ ചരിത്രം മെനയാനുമുള്ള ശ്രമങ്ങൾ ലോകത്തും നമ്മുടെ രാജ്യത്തും നടക്കുകയാണെന്നും അതിനാൽ തന്നെ മ്യൂസിയങ്ങളുടെ പ്രസക്തി വർധിച്ചുവരുകയാണെന്നും തുറമുഖ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ. തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റിയുെട ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രങ്ങൾ നേരായി സൂക്ഷിക്കുന്നവയാണ് മ്യൂസിയങ്ങൾ. എല്ലാ ജില്ലയിലും പൈതൃക മ്യൂസിയങ്ങൾ നിർമിക്കുകയാണ് സർക്കാർ ലക്ഷ്യം. മൂന്ന് ജില്ലകളിൽ ഇതിനകം ഇവയുടെ നിർമാണം പൂർത്തിയായി. 185 ഓളം മ്യൂസിയങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കോഴിക്കോട് കോർപറേഷെൻറ പഴയ കെട്ടിയം മ്യൂസിയമാക്കി സംരക്ഷിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുറ്റിച്ചിറയിൽ നിർമിക്കുന്ന മ്യൂസിയത്തിന് എല്ലാവിധ പിന്തുണയും സഹായവും സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സൊസൈറ്റിയിലേക്കുള്ള പുരാവസ്തുക്കൾ എം.വി. അബ്ദുല്ലകോയ (ഖാസി കുടുംബം), എൻ. ഉമർകോയ (മിശ്കാൽ പള്ളി), വി.പി. അബ്ദുറഹിമാൻ (ജുമാഅത്ത് പള്ളി), ആർ. ജയന്ത് കുമാർ (ഗുജറാത്തി സമൂഹം), സിറാജ് ഡി. കപ്പാസി (ദാവൂദി ബോറാ സമാജം), ടി. അഹമ്മദ്കോയ (തോപ്പിൽ കുടുംബം), പി.വി. അഹമ്മദ് ബറാമി (ബറാമി കുടുംബം) തുടങ്ങിയവരിൽ നിന്ന് മന്ത്രി സ്വീകരിച്ചു.
ഹെറിറ്റേജ് സൊസൈറ്റി ചെയർമാൻ സി.എ. ഉമർകോയ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ എം.വി. റംസി ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ലോഗോ, ബ്രോഷർ പ്രകാശനം മേയർ ഡോ. ബീന ഫിലിപ് നിർവഹിച്ചു. കെ.വി. കുഞ്ഞഹമ്മദ് ബ്രോഷർ ഏറ്റുവാങ്ങി. കൗൺസിലർ പി. മുഹ്സിന സംസാരിച്ചു. സി.എം. നജീബ്, പരപ്പിൽ മമ്മദ്കോയ, സ്വാലിഹ് ശിഹാബ് തങ്ങൾ, മാലിക് ഉസ്മാൻ, എൻ. ഉമർകോയ, താഹിർ ഭായി, സെയ്ഫുദ്ദീൻ ഭായി തുടങ്ങിയവർ സംബന്ധിച്ചു.
നുഹ ബിൻത് അനസ് പ്രാർഥന നിർവഹിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല മാളിയേക്കൽ സ്വാഗതവും സെക്രട്ടറി ഹാഷിം കടാക്കലകം നന്ദിയും പറഞ്ഞു.
'സതേൺ സോൺ' മിനി മ്യൂസിയം അടുത്തവർഷം
കോഴിക്കോട്: തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുറ്റിച്ചിറ കേന്ദ്രീകരിച്ച് 'സതേൺ സോൺ' മിനി മ്യൂസിയം അടുത്തവർഷം ആഗസ്റ്റോടെ ഒരുങ്ങും. തെക്കേപ്പുറമെന്ന പൗരാണിക ദേശത്തിെൻറ ഭൂതകാല ശേഷിപ്പുകൾ സംരക്ഷിച്ച് ഇതു വരും തലമുറക്ക് നേർക്കാഴ്ചയാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് െസാസൈറ്റി നടത്തുന്നത്. ഈ മേഖലയിലെ വിവിധ പള്ളികളുടെയും പ്രമുഖ കുടുംബങ്ങളുടെയും സമൂഹങ്ങളുെടയും പ്രതിനിധികൾ പുരാവസ്തുക്കൾ ഇതിനകം മ്യൂസിയത്തിലേക്കായി െസാസൈറ്റിക്ക് കൈമാറിയിട്ടുണ്ട്. കുറ്റിച്ചിറ ജുമുഅത്ത് പള്ളി വക 1600 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് മ്യൂസിയം ഒരുക്കുക. ഡിസംബറിൽ കെട്ടിടത്തിെൻറ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ജനുവരിയോടെ ഇത് പുരാവസ്തുക്കളുടെ കലക്ഷൻ സെൻററാക്കുകയും ആഗസ്റ്റ് 15ഓടെ മ്യൂസിയമാക്കി മാറ്റുകയുമാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.