മിഠായി തെരുവിെൻറ ഭായ് ഒാർമയായി
text_fieldsകോഴിക്കോട്: മിഠായി തെരുവിലെ സ്ഥിരം മുഖങ്ങളിൽ ഒന്നു കൂടി ഓർമയായി. വർഷങ്ങളായി മിഠായി തെരുവിലെ മുറുക്കാൻ കട നടത്തിപ്പുകാരനായിരുന്ന ജയനാഥ് യാദവ് നഗരവാസികളുടെ ഭായ് ആയിരുന്നു.
ഉത്തരേന്ത്യയിൽനിന്നുള്ള മീഠാ പാനുകളും മറ്റും സുപരിചിതമല്ലാത്ത കാലത്ത് കോഴിക്കോട്ട് അവയുടെ കച്ചവടവുമായി ഇറങ്ങിയയാൾ. 16ാം വയസ്സിൽ വാരാണസിയിൽ നിന്ന് കോഴിക്കോട്ടെത്തിയ അദ്ദേഹത്തോട് പിരിയാനാവാത്ത വിധം നഗരം അലിഞ്ഞുചേർന്നു. നാട്ടിൽ പോയാൽ തന്നെ ഒന്നോ രണ്ടോ ദിവസത്തിനകം തിരിച്ചുവരുമായിരുന്നുവെന്ന് സുഹൃത്തും മിഠായിതെരുവിലെ വ്യാപാരിയുമായ ഒജിൻറകം ഹാരിസ് ഓർക്കുന്നു.
മംഗലാപുരത്തുനിന്നാണ് കോഴിക്കോട്ടെത്തിയത്. ആദ്യം വെറും കസേരയിട്ടായിരുന്നു കച്ചവടം. മിഠായി തെരുവിൽനിന്ന് ജി.എച്ച് റോഡിലേക്കുള്ള പി.എം താജ് റോഡ് വന്നപ്പോൾ പുനരധിവാസത്തിെൻറ ഭാഗമായി കച്ചവടം ചെറിയ കടയിലേക്ക് മാറ്റി. ഇതിനിടെ കുടുംബവും നഗരത്തിൽ ചെറിയ വീടുമായി. പാൻ നിരോധവും മറ്റും വന്നതോടെയാണ് ബാഗ് കച്ചവടത്തിലേക്ക് മാറ്റിയത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തി മിഠായി തെരുവിൽ ജീവിക്കുന്ന നൂറുകണക്കിന് പഴയ ആളുകളിൽ അവസാന കണ്ണികളിലൊരാളാണ് വിടപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.