കഞ്ചാവുമായി പിടിയിൽ
text_fieldsസൈനു തങ്ങൾ, നൗഫൽ
നാദാപുരം: ടൗണിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്നയാളെ പിടികൂടി. കക്കം വെള്ളി സ്വദേശിയായ സെയ്തു മൻസിലിൽ സൈനു തങ്ങളെ(62)യാണ് നാദാപുരം പൊലീസ് ഇൻസ്പെക്ടർ ആർ.എൻ. പ്രശാന്ത്, എ.കെ. സജീഷ് , സി.പി.ഒ മാരായ ലതീഷ്, സന്തോഷ് മലയിൽ എന്നിവർ ചേർന്നു പിടികൂടിയത്.
കോവിഡ് നിയന്ത്രണത്തിനിടയിലുള്ള പരിശോധനക്കിടെയാണ് വിതരണത്തിനായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായത്.
വടകര : ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. ഊരാളുങ്കൽ കളരിക്കണ്ടിയിൽ നൗഫൽ (48)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 1.70 കിലോ കഞ്ചാവ് ഇയാളിൽനിന്നും കണ്ടെടുത്തു. പഴയ ദേശീയപാതയിൽ ഊരാളുങ്കൽ ദേശീയപാതയിൽ വെച്ചാണ് പിടിയിലായത്.
KL- 18 .X. 6311 ബൈക്കിൽ കടത്തിക്കൊണ്ടുവരുകയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ വി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.