Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഅശ്വിൻരാജ് ചികിത്സ...

അശ്വിൻരാജ് ചികിത്സ സഹായക്കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
അശ്വിൻരാജ് ചികിത്സ സഹായക്കമ്മിറ്റി രൂപവത്​കരിച്ചു
cancel
camera_alt

അ​ശ്വി​ൻ രാ​ജ്

നാ​ദാ​പു​രം: വ​ള​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 11ാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന ന​ടേ​മ്മ​ൽ അ​ശ്വി​ൻ രാ​ജി​‍െൻറ ചി​കി​ത്സ സ​ഹാ​യാ​ർ​ഥം ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.

മൊ​കേ​രി ഗ​വ. കോ​ള​ജ് അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ അ​ശ്വി​ൻ​രാ​ജ് ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മാ​ത്ര​മേ അ​ശ്വി​‍െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് വി​ദ​ഗ്​​ധ ഡോ​ക്ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം. ഈ ​ചി​കി​ത്സ​ക്ക് ഏ​ക​ദേ​ശം 60 ല​ക്ഷം രൂ​പ ചെ​ല​വ് വ​രും.

കൂ​ലി​പ്പ​ണി​യെ​ടു​ത്ത് ജീ​വി​ക്കു​ന്ന കു​ടും​ബ​ത്തി​ന് ഇ​ത്ര​യും വ​ലി​യ തു​ക ക​ണ്ടെ​ത്താ​ൻ സാ​ധ്യ​മ​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചി​കി​ത്സ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​പി. പ്ര​ദീ​ഷ് (ചെ​യ​ർ), വാ​ർ​ഡ് മെം​ബ​ർ എ​ൻ. റൈ​ഹാ​ന​ത്ത്( ട്ര​ഷ​റ​ർ), എം.​ദി​വാ​കാ​ര​ൻ (ക​ൺ) എ​ന്നി​വ​ർ നാ​ദാ​പു​ര​ത്ത് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്കൗ​ണ്ട് ന​മ്പ​ർ: എ​സ്.​ബി.​ഐ ചെ​ക്യാ​ട് 40649863326, ഐ.​എ​ഫ്.​എ​സ്‌.​സി SBIN 000 8456.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpblood cancernadapuram
News Summary - Ashwinraj Medical Aid Committee formed
Next Story