നിയമസഭ തെരഞ്ഞെടുപ്പ്: നാദാപുരത്ത് സ്ഥാനാർഥി നിർണയ ചർച്ച ചൂടുപിടിക്കുന്നു
text_fieldsനാദാപുരം: നിയമസഭ തെരഞ്ഞെടുപ്പിെൻറ മുന്നൊരുക്കങ്ങൾ മുന്നണകളിൽ തകൃതിയാവുന്നതിനിടെ സ്ഥാനാർഥി നിർണയ ചർച്ചകളും ചൂടുപിടിക്കുകയാണ്. സി.പി.ഐ കുത്തകയാക്കിയ നാദാപുരം മണ്ഡലത്തിൽ ഇത്തവണയും സി.പി.ഐക്കുതന്നെയാണ് സീറ്റ് നൽകുക.
സി.പി.ഐയിൽ രണ്ടുതവണ മത്സര രംഗത്തുള്ളവർ മാറിനിൽക്കുമ്പോൾ നിലവിലെ എം.എൽ.എ ഇ.കെ. വിജയന് പകരം പുതുമുഖമായിരിക്കും മണ്ഡലത്തെ പ്രതിനിധാനം ചെയ്യുക. അഡ്വ. പി. വസന്തം, അഡ്വ. പി. ഗവാസ്, മുതിർന്ന നേതാവ് സത്യൻ മൊകേരി തുടങ്ങിയ പ്രമുഖരാണ് സജീവ പരിഗണനയിൽ.
സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയായ സത്യൻ മൊകേരി മൂന്നുതവണ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് എം.എൽ.എ ആയിട്ടുണ്ട്. ഒരുതവണ വയനാട്ടിൽനിന്ന് പാർലമെൻറിലേക്ക് മത്സരിച്ച് പരാജയപ്പെടുകയുമുണ്ടായി. ഭാര്യ അഡ്വ. പി. വസന്തം മഹിള സംഘം സംസ്ഥാന സെക്രട്ടറിയാണ്. സംസ്ഥാന ഭക്ഷ്യ സുരക്ഷ കമീഷൻ അംഗംകൂടിയാണ്. അഡ്വ. പി. ഗവാസ് ജില്ല പഞ്ചായത്ത് അംഗമാണ്.
ഇത്തവണ കടലുണ്ടിയിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. എ.ഐ.വൈ.എഫ് സംസ്ഥന ജോ. സെക്രട്ടറി ആയിരുന്നു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗമായ ഗവാസ് നാദാപുരം മണ്ഡലം സെക്രട്ടറി ആയിരിക്കെയാണ് ഇത്തവണ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചത്.
യു.ഡി.എഫിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീൺ കുമാർ മണ്ഡലത്തിൽ രണ്ടാം തവണയും അങ്കത്തിനിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സംസ്ഥാന നേതൃനിരയിൽനിന്ന് പ്രമുഖർ ആരെങ്കിലും വരുമോ എന്ന് മാത്രമേ നോക്കിക്കാണേണ്ടതുള്ളു, കെ. പ്രവീൺ കുമാർ മണ്ഡലത്തിൽ നേരത്തേതന്നെ പാർട്ടി പരിപാടികളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെന്നപോലെ സജീവമാണ്. കഴിഞ്ഞ തവണ ഇ.കെ. വിജയൻ 74742 വോട്ടും പ്രവീൺ കുമാർ 69983 വോട്ടുമാണ് നേടിയത്.
ബി.ജെ.പി സ്ഥാനാർഥി എം.പി. രാജന് 14494 വോട്ടുമാണ് ലഭിച്ചത്. 4759 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ഇ.കെ. വിജയൻ വിജയിച്ചത്. ജാതീയ വോട്ടുകൾ പരമാവധി പിടിച്ചെടുക്കാൻ കഴിയുന്ന സ്ഥാനാർഥികളെയാണ് സി.പി.ഐ എല്ലാ കാലത്തും നാദാപുരത്ത് മത്സരത്തിന് ഇറക്കാറുള്ളത്. ഇത്തവണയും പതിവിൽനിന്ന് ഭിന്നമായിരിക്കില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.