എടച്ചേരിയിൽ പാലം നിർമാണത്തിന് ഭൂമിപൂജ വിവാദത്തിൽ
text_fieldsനാദാപുരം: ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പാലത്തിന് എടച്ചേരി ഗ്രാമപഞ്ചായത്തിൽ ഭൂമിപൂജ സംഭവം വിവാദത്തിൽ. എടച്ചേരി-വില്യാപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വേങ്ങോളി പാലം നിർമാണത്തിെൻറ ഭാഗമായി 13ാം വാർഡിലാണ് പൂജ നടത്തിയത്.
പരിപാടിയിൽ സി.പി.എം പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഗംഗാധരൻ മാസ്റ്റർ അടക്കമുള്ളവർ സംബന്ധിച്ചിരുന്നു. 21 കോടി രൂപ ചെലവിലാണ് ഇരു പഞ്ചായത്തുകളിലായി പാലം നിർമിക്കുന്നത്.
സി.പി.എം ജനപ്രതിനിധി അടക്കം പരിപാടിയുടെ ഭാഗമായതാണ് ചർച്ചയായത്. കാസർകോട് കേന്ദ്രമായ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറുകാർ. കുറ്റിയിടൽ കർമത്തിലാണ് പങ്കെടുത്തതെന്ന് വികസന സമിതി ചെയർമാൻ ദാമോദരൻ മാസ്റ്റർ പറഞ്ഞു.
കരാറുകാർ നടത്തിയ പൂജകർമവുമായി ഗ്രാമപഞ്ചായത്തിന് ബന്ധമില്ലെന്ന് എടച്ചേരി പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.