മസ്റ്റർ റോൾ തട്ടിപ്പറിച്ചെന്ന്; സി.പി.എം നേതാക്കൾക്കെതിരെ കേസ്
text_fieldsനാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്റർ റോൾ തട്ടിപ്പറിച്ചെന്ന പരാതിയിൽ വാർഡ് മെംബർ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾക്കെതിരെ കേസ്. വാർഡ് മെംബർ ഇ.കെ. രാജൻ, തൊഴിലുറപ്പ് പദ്ധതി മാറ്റ് ഷൈജ പുനത്തിൽ, റീന പുനത്തിൽ എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.
തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന അക്രഡിറ്റഡ് എൻജിനീയറുടെ മുറിയിൽ അതിക്രമിച്ച് കയറിയ ഒന്നു മുതൽ മൂന്നുവരെയുള്ള പ്രതികൾ മസ്റ്റർ റോൾ ബലമായി പിടിച്ച് വാങ്ങിയെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നാദാപുരം പൊലീസ് കേസെടുത്തത്.
തട്ടിപ്പറിച്ചെന്ന പരാതി രാഷ്ട്രീയപ്രേരിതമെന്ന്
നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്റർ റോൾ തട്ടിപ്പറിച്ചെന്ന പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് പഞ്ചായത്തംഗങ്ങളും ഒന്നാം വാർഡ് തൊഴിലുറപ്പ് മേറ്റും വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10 വർഷമായി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മേറ്റായി ജോലിചെയ്യുന്ന പി.പി. ഷൈജയെ പുതിയ ഭരണസമിതി അധികാരമേറ്റ ഉടനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഒന്നാം വാർഡിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തിച്ചതിെൻറ പേരിലാണ് വാർഡംഗം വളപ്പിൽ കുഞ്ഞമ്മദിെൻറ സഹായത്തോടെ തന്നെ നീക്കം ചെയ്യാനും വാർഡ് മെംബർ ഉൾപ്പെടെയുള്ളവർക്കെതിരെ നാദാപുരം പൊലീസിൽ കെട്ടിച്ചമച്ച പരാതി നൽകിയതെന്നും ഇവർ പറഞ്ഞു. എന്നാൽ, ആദ്യയോഗത്തിൽ പഞ്ചായത്തിലെ മുഴുവൻ മാറ്റുമാരെ നീക്കം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഇതുവരെ ആരെയും മാറ്റിയിട്ടില്ല.
തൊഴിലുറപ്പ് മാറ്റുമാരെ മാറ്റാൻ ഭരണസമിതിക്ക് അധികാരമില്ലെന്ന് പ്രേത്യക തൊഴിലുപ്പ് ഗ്രാമസഭക്ക് മാത്രമേ അധികാരമുള്ളൂ എന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. രാജൻ, കൃഷ്ണൻ കാനന്തേരി, കെ. ചന്ദ്രി, ഷൈജ പുനത്തിൽ, ടി.കെ. മനോഹരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.