കോവിഡ് വാക്സിൻ: വിവാദ പോസ്റ്റിട്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്തു
text_fieldsനാദാപുരം: കോവിഡ് വാക്സിൻ വിതരണത്തിെൻറ പേരിൽ വിവാദ പോസ്റ്റിട്ട യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനും ആരോഗ്യ വകുപ്പിെൻറ വൈറോളജി കേന്ദ്രത്തിൽ ജോലിക്കാരനുമായ യുവാവിനെ നാദാപുരം പൊലീസ് അന്വേഷണത്തിെൻറ ഭാഗമായി വിളിപ്പിച്ചത്.
കഴിഞ്ഞയാഴ്ച തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഷാഹിനയുടെ വാർഡിൽ നടന്ന വാക്സിൻ വിതരണത്തെയാണ് സമൂഹ മാധ്യമത്തിൽ പ്രദേശത്ത് സ്പർധയുണ്ടാക്കുന്ന തരത്തിൽ ഇയാൾ പ്രചരിപ്പിച്ചത്. പ്രചാരണം രാഷ്ട്രീയ പാർട്ടികൾ ഏറ്റുപിടിച്ചത് രംഗം വഷളാക്കി.
അപകീർത്തികരവും സമൂഹത്തിൽ സ്പർധ വളർത്തുന്നതുമായ പരാമർശത്തിെൻറ പേരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രശ്നം ഡി.വൈ.എഫ്.ഐയും , യൂത്ത് ലീഗ് പ്രവർത്തകരും ഒപ്പം ഇരു മുന്നണികളും ചേരിതിരിഞ്ഞ് ഏറ്റെടുത്തു. ഇതോടെ പ്രചാരണം നാട്ടിലെ സാമൂഹിക അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് വളർന്നു.
ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ കളംനിറയുകയും വരും ദിവസങ്ങളിൽ പ്രത്യക്ഷ സമര പരിപാടികൾ പ്രഖ്യാപിച്ചു കൊണ്ട് മുന്നണികൾ മുന്നോട്ടു പോവുകയുമാണ്. ഇതിനിടയിലാണ് ഇന്നലെ യുവാവിനെ അന്വേഷണത്തിെൻറ ഭാഗമായി ചോദ്യം ചെയ്തത്.
കാര്യങ്ങൾ മനസ്സിലാക്കാതെ ചെയ്തതാണെന്ന കുറ്റ സമ്മതമാണ് യുവാവ് നടത്തിയത്. ഇവർക്കൊപ്പം പരാതിക്കാരിയായ പ്രസിഡൻറ് ഷാഹിനയിൽ നിന്നും തെളിവുകൾ ശേഖരിച്ചു. സമൂഹ മാധ്യമത്തിലൂടെ തെറ്റ് തിരുത്താമെന്ന ഉറപ്പിന്മേൽ തൽക്കാലികമായി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.