ജൽജീവൻ പദ്ധതിക്ക് കുഴി എടുക്കുന്നത് നാട്ടുകാർ തടഞ്ഞു
text_fieldsനാദാപുരം: ജൽജീവൻ പദ്ധതിയുടെ ഭാഗമായി ചെക്യാട് പഞ്ചായത്തിലെ കല്ലുമ്മൽ 10ാം വാർഡിൽ മണ്ണുമാന്തി ഉപയോഗിച്ച് റോഡിൽ കുഴി എടുക്കുന്നത് നാട്ടുകാർ തടഞ്ഞു.
നേരത്തെ കുഴിയെടുത്ത റോഡുകൾ ടാർ ചെയ്തിട്ടല്ലാതെ ജൽ ജീവൻ പദ്ധതിയുടെ ഒരു പ്രവൃത്തിയും നടത്താൻ അനുവദിക്കുകയില്ല എന്ന് സമരക്കാർ പറഞ്ഞു. ഒരുവർഷം മുമ്പ് ജൽജീവൻ കുടിവെള്ള പദ്ധതിയുടെ പേരിൽ വാർഡിലെ മുഴുവൻ റോഡിലും പൈപ്പ് ഇടാൻവേണ്ടി കുഴിച്ച റോഡുകൾ ടാർ ചെയ്യാത്തതുകൊണ്ട് വൻ അപകടങ്ങളാണ് ദിവസവും ഉണ്ടാകുന്നത്. സമരത്തിന് അഹമ്മദ് കുറുവയിൽ, എം.ടി. അന്ത്രു, സമദ് ജാതിയേരി, സി.എച്ച്. മുജീബ്, എം.ടി. ഇബ്രാഹിം ഹാജി, നാണു അമ്പിടാട്ടിൽ, ടി.കെ. അഹമ്മദ്, എം.ടി. അബ്ദുല്ല തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.