ഡിജിറ്റൽ ഡ്രോൺ റീസർവേക്ക് തൂണേരിയിൽ തുടക്കമായി
text_fieldsനാദാപുരം: അതിനൂതന സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ഭൂമിയുടെ ഡിജിറ്റൽ റീസർവേയുടെ നടപടി ജില്ലയിൽ ആരംഭിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ റീസർവേയുടെ ജില്ലതല ഉദ്ഘാടനം തൂണേരിയിൽ കലക്ടർ നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു.
കേരളത്തിലെ 200 വില്ലേജുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ടം സർവേ നടക്കുന്ന 52 വില്ലേജുകളിൽ കോഴിക്കോട് ജില്ലയിൽ നിന്നും 16 വില്ലേജുകളിലാണ് സർവേ ആരംഭിക്കുന്നത്. കൊയിലാണ്ടി താലൂക്കിലെ തിക്കോടി, ചെറുവണ്ണൂർ, അരിക്കുളം, തുറയൂർ, എരവട്ടൂർ, മൂടാടി, ഉള്ള്യേരി, നടുവണ്ണൂർ എന്നീ എട്ടു വില്ലേജുകളിലും താമരശ്ശേരി താലൂക്കിലെ പുത്തൂര്‍, രാരോത്ത് എന്നീ രണ്ട് വില്ലേജുകളിലും കോഴിക്കോട് താലൂക്കിലെ കുറുവട്ടൂർ വില്ലേജിലും (ഭാഗികം) വടകര താലൂക്കിലെ തൂണേരി, നാദാപുരം, ചെക്യാട്, വളയം, നടക്കുതാഴ എന്നീ അഞ്ചു വില്ലേജുകളിലുമായി 16 വില്ലേജുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
വടകര റീസർവേ സൂപ്രണ്ട് എം.എസ്.ഗീതാമണി അമ്മയാണ് തൂണേരിയിലെ സർവേ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഉത്തരമേഖല സർവേ ജോ.ഡയറക്ടർ സുരേശൻ കണിച്ചേരിയൻ, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന, വൈസ് പ്രസിഡന്റ് കെ. മധു മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ വളപ്പിൽ കുഞ്ഞമ്മദ്, സുധ സത്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.