മയക്കുമരുന്ന് ശേഖരം: പ്രതി പിടിയിൽ
text_fields
നാദാപുരം: വാണിമേൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മേഖലയിൽ വിൽപനക്കെത്തിച്ച എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകളുമായി വില്യാപ്പള്ളി കടമേരി സ്വദേശി പാലോറ നൂർ മഹലിൽ നിയാസാണ് (26) വളയം പൊലീസിെൻറ പിടിയിലായത്.
രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ വാണിമേൽ പാലത്തിനു സമീപം വളയം എസ്.ഐ വടക്കേടത്ത് അനീഷിെൻറ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. കൈ കാണിച്ച് നിർത്താതെപോയ കെ.എൽ 77 എ 6452 നമ്പർ കാർ പൊലീസ്പിന്തുടർന്ന് വാണിമേൽ കൊപ്രക്കളത്തിൽ വെച്ച് പിടികൂടുകയായിരുന്നു.
89.4 ഗ്രാം കഞ്ചാവ്, പോയൻറ് 290 ഗ്രാം എം.ഡി.എം.എ, ചെറിയ ബോട്ടിലുകളിലാക്കി സൂക്ഷിച്ച 52.4 ഗ്രാം ഹഷീഷ് ഓയിൽ എന്നിവ പിടിെച്ചടുത്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ്സംഭവം.
വളയം സി.ഐ എ. അജീഷിെൻറ നേതൃത്വത്തിൽ പ്രതിയെ വളയം സ്റ്റേഷനിൽ ചോദ്യം ചെയ്തു. മേഖലയിൽ ഇതിനു മുമ്പും നിരവധി തവണ മയക്കുമരുന്നുകൾ എത്തിച്ചതായി പ്രതി പൊലീസിനോട് പറഞ്ഞു. മൈസൂരിൽ നിന്നാണ് ഇവ എത്തിക്കുന്നതെന്ന് പ്രതി പറഞ്ഞു. നിയാസിെൻറ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നിയാസ് ഉപയോഗിക്കുന്ന കാർ കുറച്ചുദിവസങ്ങളിലായി പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു. സി.പി.ഒമാരായ പി.പി. ഷാജു, സുജേഷ് കുറ്റിയിൽ, എം.എസ്.പിയിലെ അമൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി ജാമ്യത്തിൽവിട്ടു.
പിടിയിലായത് ലഹരി കടത്തിലെ മുഖ്യകണ്ണികളിലൊരാൾ
നാദാപുരം: മയക്കുമരുന്ന് ശേഖരവുമായി പിടിയിലായ കടമേരി പാലോറ നൂർമഹൽ നിയാസ് കഞ്ചാവ്, മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി കടത്തിലെ മുഖ്യകണ്ണികളിലൊരാളാണ്. വാണിമേൽ, നാദാപുരം മേഖലകളിൽ ലഹരി വസ്തുക്കൾ വിൽപനക്കെത്തിക്കുന്ന സംഘത്തിലെ പ്രധാന അംഗങ്ങളിൽ ഒരാളാണെന്ന് പൊലീസ് പറഞ്ഞു. കോളജ്, സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമാക്കിയാണ് ലഹരി മാഫിയയുടെ പ്രവർത്തനം.
പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗിക്കുന്നതായി അന്വേഷണ സംഘങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമായും മൈസൂർ കേന്ദ്രീകരിച്ചാണ് നാദാപുരം മേഖലയിലേക്ക് കഞ്ചാവ് കടത്തുന്നത്. കഞ്ചാവ്, എം.ഡി.എം.എ, ഹഷീഷ് ഓയിൽ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകളാണ് ലഹരി കടത്തുകാർ മേഖലയിൽ വിൽപന നടത്തുന്നത്. ലഹരി കടത്തുന്നവർ കൈവശംവെക്കുന്നത് ജാമ്യം ലഭിക്കാവുന്ന അളവ് മാത്രമാണ്. ബോധപൂർവം ജയിലിൽ കിടക്കുന്നത് ഒഴിവാക്കാനുള്ള പ്രതികളുടെ തന്ത്രമാണിത്. ഇതുമൂലം പിടിയിലാവുന്ന പ്രതികൾ കോടതിയിൽനിന്ന് ജാമ്യം നേടുന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും കുഴക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.