പൊതുസ്ഥലത്ത് മാലിന്യം തള്ളി; ബേക്കറിക്ക് 25000 രൂപ പിഴ
text_fieldsനാദാപുരം: ക്ലീൻ നാദാപുരം പദ്ധതി നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ സ്ഥാപനം അടച്ചുപൂട്ടി.
കല്ലാച്ചി മാർക്കറ്റിനു സമീപം പ്രവർത്തിക്കുന്ന എ വൺ കൂൾബാർ ബേക്കറി സ്ഥാപനത്തിനെതിരെയാണ് നടപടി എടുത്തത്. സ്ഥാപനത്തിലെ മാലിന്യങ്ങൾ മാർക്കറ്റ് പരിസരത്ത് തള്ളിയതിനാണ് പഞ്ചായത്ത് നടപടി എടുത്തത്. സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി.
സെക്രട്ടറി എം.പി. രജുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നടപടി എടുത്തത്. വരുംദിവസങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി സ്ഥലം സന്ദർശിച്ചു.
കല്ലാച്ചി, നാദാപുരം ടൗണുകളിലെ ശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകീട്ട് മൂന്നിന് സർവകക്ഷി പ്രതിനിധികളുടെയും വ്യാപാരി സംഘടന പ്രതിനിധികളുടെയും യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.