പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: യു.ഡി.എഫ് പ്രത്യക്ഷ സമരത്തിന്
text_fieldsനാദാപുരം: തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുമ്പിൽ ധർണ നടത്തി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദി 53)നെയാണ് ശനിയാഴ്ച പുലർച്ച കാറിൽ തട്ടിക്കൊണ്ടുപോയത്.
തൂണേരിയിൽ ചേർന്ന യോഗം കർമസമിതി രൂപവത്കരിച്ച് സമരപരിപാടികൾക്ക് രൂപം നൽകി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ശക്തമാക്കാനാണ് തീരുമാനം. പാറക്കൽ അബ്ദുള്ള എം.എൽ.എ എം.ടി.കെ. അഹമ്മദിെൻറ വീട് സംന്ദർശിച്ചു.
പൊലീസിെൻറ അനാസ്ഥയാണ് പ്രവാസി വ്യാപാരിയെ കണ്ടെത്താൻ വൈകുന്നതിന് കാരണമെന്ന് എം.എൽ.എ പറഞ്ഞു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഷാഹിന അധ്യക്ഷത വഹിച്ചു. മോഹനൻ പാറക്കടവ്, അഹമ്മദ് പുന്നക്കൽ, വളപ്പിൽ കുഞ്ഞമ്മദ്, വി.എം. സുധീഷ്, വി.എം. റഷീദ്, പള്ളിക്കണ്ടി റഷീദ് എന്നിവർ സംസാരിച്ചു.
പ്രവാസി വ്യാപാരിയെ കണ്ടെത്തണം
നാദാപുരം: പ്രവാസി വ്യാപാരി തൂണേരി മുടവന്തേരിയിലെ എം.ടി.കെ. അഹമ്മദിനെ കണ്ടെത്താൻ പൊലീസ് നടപടി ഊർജിതമാക്കണമെന്ന് ഇ.കെ. വിജയൻ എം.എൽ.എ ആവശ്യപ്പെട്ടു.
അഹമ്മദിെൻറ വീട് സന്ദർശിച്ച് എം.എൽ.എ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സംഭവത്തിെൻറ ഗൗരവം എം.എൽ.എ ഡി.ജി.പിയെ ധരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.