ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: ഒരാള്‍കൂടി അറസ്റ്റില്‍
text_fieldsനാദാപുരം: നിക്ഷേപകരില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ കല്ലാച്ചി ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കുറ്റ്യാടി വടയം സ്വദേശി വെള്ളാപറമ്പത്ത് റുംഷാദി(29)നെയാണ് നാദാപുരം ഡി.വൈഎസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും നാദാപുരം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജാതിയേരി തയ്യുള്ളതില്‍ കുഞ്ഞാലി ഉള്‍പ്പെടെ നാല് പേരുടെ പരാതിയിലാണ് അറസ്റ്റ്. കല്ലാച്ചിയിലെ ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ മാത്രം ആറ് കോടിയില്‍പരം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. കുറ്റ്യാടിയിലെയും പയ്യോളിയിലെയും ശാഖകളിലും നിക്ഷേപകരുടെ കോടികൾ നഷ്ടമായതായി പരാതിയുണ്ട്.
ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു
കുറ്റ്യാടി: കോടികൾ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച് അടച്ചു പൂട്ടിയ കുറ്റ്യാടി േഗാൾഡ് പാലസ് ജ്വല്ലറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പൊലീസ് മരവിച്ചിച്ചു.കുറ്റ്യാടി എസ്.ബി.െഎ ബ്രാഞ്ചിലെ അക്കൗണ്ടാണ് മരവിപ്പിച്ചതെന്ന് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സി.െഎ ടി.പി. ഫർഷാദ് പറഞ്ഞു. അറസ്റ്റിലായ മാനേജിങ് പാർട്ണർ സബീറിെൻറ കുറ്റ്യാടിയിലെ മൂന്നു ബാങ്കുകളിലുള്ള അക്കൗണ്ടുകൾ നേരത്തെ മരവിപ്പിച്ചിരുന്നു. നിക്ഷേപകരുടെ രേഖകളിൽ ഒപ്പുവെച്ച മാനേജിങ് പാർട്ണർ സബീർ, അവർക്ക് പണം സ്വീകരിച്ചതിന് ഇൗടായി തീയതി രേഖപ്പെടുത്താത്ത ചെക്കുകൾ നൽകിയിരുന്നു. പരാതികളെ അടിസ്ഥാനമാക്കി ഇതുവരെ അഞ്ചു കേസുകളെടുത്തിട്ടുണ്ട്. മരവിപ്പിച്ച അക്കൗണ്ടുകളിൽ വൻതുകകളൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. പൂട്ടിയിട്ടിരിക്കുന്ന കുറ്റ്യാടിയിലെ ജ്വല്ലറി കസ്റ്റഡിയിലുള്ള സബീറിെൻറ സാന്നിധ്യത്തൽ ശനിയാഴ്ച പൊലീസ് തുറന്നു പരിശോധിക്കും. സബീറിനെ റൂറൽ എസ്.പിയും നാദാപുരം ഡിവൈ.എസ്.പിയും ചോദ്യം ചെയ്തിരുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ജ്വല്ലറിയുടെ മറ്റ് ഉടമകളും പങ്കാളികളാണ് എന്നാണത്രെ പറഞ്ഞത്. നേരത്തെ ഒരു ഷെയർ ഉടമ മറ്റൊരു ജ്വല്ലറി തുടങ്ങാനായി നിക്ഷേപം പിൻവലിച്ചതാണ് ജ്വല്ലറിയുടെ പ്രവർത്തനം അവതാളത്തിലാക്കിയതെന്നു പറഞ്ഞതായി അറിയുന്നു. കേസിൽ ആദ്യ ഘട്ടത്തിൽ നാലുപേരെ പ്രതിചേർത്തിട്ടുണ്ടെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
ആയിഷക്ക് നഷ്ടമായത് നാലുസെൻറ് ഭൂമി വിറ്റ പണം
കുറ്റ്യാടി: വടയം കുയ്യാനോട്ടുമ്മൽ ആയിഷക്ക് (60) അനന്തരാവകാശമായി ലഭിച്ച നാലു സെൻറ് സ്ഥലം വിറ്റ പണം മുഴുവൻ ഗോൾഡ് പാലസ് ജ്വല്ലറിയിൽ അടച്ചതാണ്. 2.16 ലക്ഷം രൂപ കഴിഞ്ഞ ജൂൺ 16നാണ് നൽകിയത്. കോവിഡ് പ്രതിസന്ധി പറഞ്ഞ് ഇതുവരെ ലാഭവിഹിതമൊന്നും നൽകിയില്ല. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജ്വല്ലറി പൂട്ടിയ വിവരം അറിഞ്ഞതോടെ ആയിഷ ആകെ തളർന്നുപോയി. ജ്വല്ലറി പൊളിയുന്ന സമയത്താണ് ഇൗ പണം നിക്ഷേപിച്ചത്. ഭർത്താവ് മരിച്ചുപോയ ഇവർ എന്തെങ്കിലും സ്ഥിര വരുമാനം പ്രതീക്ഷിച്ചാണ് പണം നിക്ഷേപിച്ചത്. പഴയ പൊന്ന് ഉണ്ടോ എന്നും ചോദിച്ചിരുന്നത്രെ. അന്നേരം അത് നിക്ഷേപിക്കാൻ േതാന്നിയിരുന്നെങ്കിൽ അതു കൂടി നഷ്ടപ്പെടുമായിരുന്നെന്ന് അവർ പറയുന്നു. മകൾ അസ്മിതയുടെ 3.35 ലക്ഷം രൂപയും അവിടെ നിക്ഷേപിച്ചിരുന്നു. അതും നഷട്പ്പെട്ട സ്ഥിതിയാണ്. ബാങ്കിലെ കടം തീർക്കാൻ 1.45 ലക്ഷം രൂപ തിരിച്ചുവേണമെന്ന് ആവശ്യപ്പെെട്ടങ്കിലും നൽകിയില്ലെന്ന് അസ്മിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.