ഗോൾഡ് പാലസ് തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsനാദാപുരം: കല്ലാച്ചി, കുറ്റ്യാടി, പയ്യോളി ടൗണുകളിൽ പ്രവർത്തിച്ചിരുന്ന ഗോൾഡ് പാലസ് ജ്വല്ലറി കേന്ദ്രീകരിച്ച് കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കല്ലാച്ചി ഗോൾഡ് പാലസ് ജ്വല്ലറി മാനേജർ കുറ്റ്യാടി നീലേച്ചുകുന്നിലെ താഴെ ചീളിയിൽ ഇർഷാദി (29) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പാർട്ണർമാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാദാപുരം, കുറ്റ്യാടി മേഖലയിൽനിന്ന് കോടിക്കണക്കിന് രൂപയാണ് ഇവർ നിക്ഷേപമായി സ്വീകരിച്ചത്. പ്രവാസി മുതൽ കൂലിപ്പണിക്കാർ വരെയുള്ളവരിൽനിന്ന് പണമായും ആഭരണവുമായിട്ടുമാണ് ഇവർ നിക്ഷേപം സ്വീകരിച്ചത്. 10 പവൻ മുതൽ ഒരുകിലോ സ്വർണം വരെ നഷ്ടപ്പെട്ടവരും കൂട്ടത്തിലുണ്ട്.
മാസത്തിൽ വൻ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഇരകളെ കുടുക്കിയത്. മറ്റ് ശാഖകൾ തുറക്കാതായതോടെ ആഗസ്റ്റ് 26ന് കല്ലാച്ചിയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ നിക്ഷേപത്തുക ആവശ്യപ്പെട്ട് ആളുകൾ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.പണത്തെ ചൊല്ലി ജ്വല്ലറിയിൽ ബഹളമായതോടെ ഉടമകൾ മുങ്ങുകയായിരുന്നു. തുടർന്ന് നിക്ഷേപകർ നാദാപുരം പൊലീസിൽ ജ്വല്ലറിക്കെതിരെ പരാതി നൽകുകയും കേസ് അന്വേഷണം കുറ്റ്യാടിയിലേക്ക് മാറ്റുകയുമായിരുന്നു.നാദാപുരത്ത് മാത്രം 130ലധികം പരാതികൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.