കനത്തമഴ: നാദാപുരം മേഖലയിൽ വ്യാപക നാശം
text_fieldsനാദാപുരം: എടച്ചേരി ടൗണിൽ കനത്തമഴയിൽ മതിൽ തകർന്നു. ഇ.വി. കുഞ്ഞമ്മദ് മൗലവി, കേളോത്ത് നൗഷാദ് എന്നിവരുടെ വീടിെൻറ മതിലുകളാണ് തകർന്നത്.
റോഡിൽ പതിച്ച മതിലിെൻറ ഭാഗങ്ങൾ യൂത്ത് ലീഗ് പ്രവർത്തകർ ചേർന്ന് നീക്കി ഗതാഗതസ്തംഭനം ഒഴിവാക്കി. യൂത്ത് ലീഗ് പ്രവർത്തകരായ ഫാസിൽ, ഷൗക്കത്ത്, അസ്മിർ, ഫായിസ്, മുഹമ്മദ്, സഫ്വാൻ, സുഹൈൽ നേതൃത്വം നൽകി. നാദാപുരം 14 വാർഡിൽ വീടിന് ഭീഷണിയായ മരം മുറിച്ചുമാറ്റി. വെളുത്തപറമ്പത്ത് ബാബുവിെൻറ വീടിന് ഭീഷണിയായ മരം വാർഡ് മെംബർ പി.കെ. രോഷ്നയുടെ നേതൃത്വത്തിൽ ആർ.ആർ.ടി അംഗങ്ങൾ മുറിച്ചുമാറ്റി. ജാതിയേരി കല്ലുമ്മൽ പൈച്ചീൻറവിട മൊയ്തുവിൻറ വീടിെൻറ മുകളിൽ പ്ലാവ് വീണു.
കനത്ത മഴയിൽ സമീപത്തെ മതിൽ തകർന്ന് ഇയ്യങ്കോട് കുറ്റിയിൽ റഫീഖിെൻറ വീടിന് കേടുപറ്റി. ഇവിടെ നടുകുറ്റിയിൽ പ്രമോദിെൻറ വീട്ടുമതിലാണ് തകർന്നത്. തെരുവംപറമ്പിൽ മണ്ണിടിഞ്ഞ് വലിയപറമ്പത്ത് സൈനബയുടെ വീടിന് കേടുപറ്റി. കുമ്മങ്കോട് 16ാം വാർഡിൽ വലിയ പീടികയിൽ പോക്കറുടെ മതിൽ തകർന്നു. വരിക്കോളി പനമുക്കിൽ കുറ്റിയിൽ പവിത്രെൻറ വീട്ടുമതിൽ തകർന്നു.നരിക്കാട്ടേരി മാമ്പ്ര കുന്നുമ്മൽ സമീറിെൻറ വീടിെൻറ മതിൽ തകർന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.