നാദാപുരത്ത് ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
text_fieldsനാദാപുരം: നാദാപുരത്ത് ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന. നാലു സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.കഴിഞ്ഞ ദിവസം ചേലക്കാടുനിന്ന് പാർസൽ ഭക്ഷണം വാങ്ങിക്കഴിച്ച കുടുംബത്തിലെ മൂന്നു പേർക്ക് ഭക്ഷ്യവിഷബാധയേറ്റതോടെയാണ് അധികൃതർ പരിശോധന കൂട്ടിയത്. ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നാദാപുരം, കല്ലാച്ചി മേഖലകളിലെ ഭക്ഷണശാലകളിൽ ചൊവ്വാഴ്ച പരിശോധന നടത്തിയത്. വൃത്തിഹീനമായതും ആരോഗ്യനിയമലംഘനം കണ്ടെത്തിയതുമായ നാലു സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.
ഹോട്ടൽ കുറ്റിയിൽ, ഹോട്ടൽ ഫുഡ്പാർക്ക്, കല്ലാച്ചിയിലെ ടോപ്പ് സി കൂൾബാർ എന്നിവക്ക് നിയമലംഘനങ്ങൾ പരിഹരിക്കാൻ രണ്ടു ദിവസം സമയം നൽകി. വിംസ് റോഡിലുള്ള നേവി കോർണർ എന്ന സ്ഥാപനത്തിന് പ്രവർത്തനവിലക്ക് ഏർപ്പെടുത്തി. രാവിലെ ആറുമണിക്ക് തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടുനിന്നു.
താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐമാരായ കെ. ബാബു, സി. പ്രസാദ്, കെ. കുഞ്ഞിമുഹമ്മദ്, എം.എൽ.എസ്.പിമാരായ കെ. ജൂബിഷ, സി. ആതിര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.