ജമാഅത്തെ ഇസ്ലാമി ടേബ്ൾ ടോക്ക്
text_fieldsനാദാപുരം: ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപകമായി ഇസ്ലാം ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ എന്ന പ്രമേയത്തിൽ നടത്തുന്ന കാമ്പയിനിെൻറ ഭാഗമായി നാദാപുരത്ത് മാധ്യമപ്രവർത്തകർ പങ്കെടുത്ത ടേബ്ൾ ടോക്ക് നടത്തി. ആഗോളതലത്തിൽ ഇസ്ലാമിനെ വികലമായി അവതരിപ്പിക്കാനുള്ള ശ്രമം നടന്നുവരുകയാണെന്നും അതിെൻറ ഭാഗമായിട്ടാണ് കേരളത്തിലും പലപ്പോഴായി ഉയർന്നുവരുന്ന വിവാദമെന്നും വിഷയം അവതരിപ്പിച്ച് ജില്ല പ്രസിഡൻറ് ടി.ശാക്കിർ പറഞ്ഞു.
ഇസ്ലാമോഫോബിയ വളർത്തി മറ്റു മതസ്ഥർക്കിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവർത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. മാധ്യമപ്രവർത്തകരായ സി. രാഗേഷ്, രാധാകൃഷ്ണൻ അരൂർ, ബിമൽ തേജസ്, ബഷീർ എടച്ചേരി, ടി.വി. മമ്മു, എം.കെ. അഷ്റഫ്, ജമാഅത്തെ ഇസ്ലാമി നാദാപുരം ഏരിയ അമീർ കെ.ഖാസിം മാസ്റ്റർ, എം.എ. വാണിമേൽ, ആർ.കെ. ഹമീദ്, കെ.അസ്ലം മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.