അകക്കണ്ണിൻ വെളിച്ചത്തിൽ അധ്യാപനത്തിലേക്ക് ജൗഹർ
text_fieldsനാദാപുരം: അകക്കണ്ണിെൻറ ഇച്ഛാശക്തിയിൽ വിധിയോട് പൊരുതി ജൗഹർ അധ്യാപനത്തിലേക്ക്. മുതുവടത്തൂരിലെ എടക്കുടി മൊയ്തു ഹാജിയുടെയും റംലയുടെയും മകൻ ജൗഹറാണ് സ്വപ്നസാഫല്യമായി കൊണ്ടുനടന്ന അധ്യാപന ജോലി നേടിയത്. കണ്ണൂർ ജില്ലയിലെ കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് നിയമനം ലഭിച്ചത്.
ജന്മനാ ഒരു കണ്ണിെൻറ കാഴ്ചശക്തി നഷ്ടമായ ജൗഹർ ആറാം തരത്തിൽ പഠിക്കുമ്പോഴേക്കും രണ്ടു കണ്ണുകളിലും ഇരുൾ മൂടി. പിന്നീട് വിധിയെ പഴിക്കാതെ ഓരോ ചുവടും പതിയെ ചവിട്ടി മുന്നേറി. കാഴ്ച നഷ്ടമായതോടെ കോഴിക്കോട് അന്ധവിദ്യാലയത്തിൽ തുടർപഠനം നടത്തിയ ജൗഹർ ഫാറൂഖ് കോളജിൽനിന്നാണ് ബിരുദവും ബി.എഡും നേടിയത്.
ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. പിന്നീട് കെ.ടെറ്റും സെറ്റും നെറ്റും എം.ഫിലും നേടി. പി.എസ്.സിയിലൂടെ അധ്യാപക ജോലി കരസ്ഥമാക്കുകയായിരുന്നു. കമ്പ്യൂട്ടറും ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുമാണ് ജൗഹറിെൻറ പ്രയാണത്തിന് കൂട്ടായുള്ളത്. വാർഡ് മെംബർ കെ.എം. സമീറിെൻറ നേതൃത്വത്തിൽ ജൗഹറിനെ നാട് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.