കാക് പ്രഥമ പുരസ്കാരം പ്രവാസി വ്യവസായിക്ക്
text_fieldsനാദാപുരം: കാർഷികരംഗത്ത് നൂതനമായ കൃഷിരീതിയിലൂടെ മികച്ച പ്രവർത്തനം നടത്തിയതിന് കടത്തനാട് അഗ്രികൾച്ചറൽ ക്ലബ് (കാക്) ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് നാസർ നൊല്ലോളിക്കണ്ടിയെ തിരഞ്ഞെടുത്തതായി അവാർഡ് ജൂറി അംഗങ്ങൾ അറിയിച്ചു. 25,000 രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പുറമേരി പഞ്ചായത്തിലെ അരൂർ മലയാട പൊയിലിൽ ഏട്ട് ഏക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി മാതൃക പ്രവർത്തനം നടത്തിയതിനാണ് നാസറിനെ അവാർഡിനർഹനാക്കിയത്. പ്രവാസി വ്യവസായിയായ നാസർ നാട്ടിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് നൽകി വരുന്നത്.
റിട്ട. കൃഷി ഓഫിസർ പൊന്നങ്കോട്ട് ശ്രീധരൻ, സുനിൽ ബത്തേരി എന്നിവരടങ്ങുന്ന ജൂറിയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഞായറാഴ്ച രണ്ടിന് ഡി. പാരീസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പുരസ്കാരം സമ്മാനിക്കും. ഇ.കെ വിജയൻ എം.എൽ.എ മുഖ്യാതിഥിയാവും. വാർത്തസമ്മേളനത്തിൽ പൊന്നങ്കോട് ശ്രീധരൻ, കൂടത്താംകണ്ടി സുരേഷ്, സി.വി. കുഞ്ഞികൃഷ്ണൻ, നസീർ വളയം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.