കുട്ടികൾക്ക് സിവിൽ സർവിസിന്റെ ബാലപാഠങ്ങൾ പകർന്ന് മുകുന്ദ് കുമാർ ഐ.എ.എസ്
text_fieldsനാദാപുരം: സിവിൽ സർവിസിന്റെ ബാലപാഠങ്ങളും ജീവിത വഴിയിലെ വിജയകഥകളും പകർന്നു നൽകി വാണിമേൽ ക്രസന്റ്ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുമായി കോഴിക്കോട് അസി. കലക്ടർ മുകുന്ദ് കുമാർ നടത്തിയ അഭിമുഖം ശ്രദ്ധേയമായി. നവീകരിച്ച ലൈബ്രറി സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഉയർന്ന സ്വപ്നങ്ങളും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ സിവിൽ സർവിസ് ഉൾപ്പടെയുള്ള എല്ലാ മത്സര പരീക്ഷകളും ജയിച്ച് കയറാനാകുമെന്ന് തന്റെ ജീവിതാനുഭവങ്ങളെ ഓർത്തെടുത്ത് അദ്ദേഹം കുട്ടികളെ പ്രചോദിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ നന്നായി പഠിക്കുകയും പത്രവായന ശീലമാക്കുകയും ക്വിസ്, ഡിബേറ്റ്, ചർച്ചകൾ തുടങ്ങിയ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് ബിരുദ പഠനത്തോടൊപ്പം സിവിൽ സർവിസിന് തയാറെടുക്കാൻ എളുപ്പമായിരിക്കുമെന്ന് കുട്ടികളുടെ ചോദ്യങ്ങൾക്കുത്തരമായി അദ്ദേഹം പറഞ്ഞു.
എജുകെയർ പ്രതിഭാ പുരസ്കാരം ലഭിച്ച സ്വാതി കൃഷ്ണ, റിയാൻ, സനൂബ അഷ്റഫ് എന്നിവർക്ക് അദ്ദേഹം ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് കല്ലിൽ മൊയ്തു, മുൻ ഹെഡ് മാസ്റ്റർ ടി.പി. അബ്ദുൽ കരീം, ഹെഡ് മാസ്റ്റർ സി.കെ. മൊയ്തു, സ്റ്റാഫ് സെക്രട്ടറി പി.പി. അമ്മത്, എം.കെ. നാസർ , ടി.കെ അബ്ദുൽ നാസർ, വി.കെ മുഹമ്മദ്, ടി.കെ. അനിഷത്ത്, എ.കെ. സിദ്ദീഖ് സംബന്ധിച്ചു.
ലൈബ്രേറിയൻ റഷീദ് കോടിയൂറ മോഡറേറ്ററായി. വിദ്യാർഥികളായ എ.പി. നജാദ് ,അലുഷ ഹാഷിം, സഹദിയ, ദുൽ കിഫിൽ, പാർവതി അഭിലാഷ്, ശാമിൽ, ഈസ എം. ആസാദ്, ചിന്മയ, നിമ, ഉനൈസ്, മുഹമ്മദ് സിനാൻ, നിയ ഷെറിൻ, റിദ മെഹറിൻ, ജിബ ഖദീജ എന്നിവർ അതിഥികളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.