നാദാപുരം മേഖല ക്വട്ടേഷൻ സംഘങ്ങളുടെ ഇടത്താവളമാകുന്നു; നടപടിയെടുക്കാനാകാതെ പൊലീസ്
text_fields
നാദാപുരം: നാദാപുരം മയക്കുമരുന്ന്, സ്വർണക്കടത്ത് സംഘങ്ങളുടെ ഇടത്താവളമായി മാറുന്നു. നടപടിയെടുക്കാനാകാതെ പൊലീസ്. ചെറിയ സംഘങ്ങളായി ആരംഭിച്ച മയക്കുമരുന്ന് വിതരണ സംഘങ്ങൾക്ക് ഉന്നത ക്വട്ടേഷൻ സംഘങ്ങളുടെ സഹായം കൂടി ലഭിക്കുന്നതായാണ് സമീപകാലത്ത് നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
അടുത്തിടെയായി എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുമായി നിരവധി കേസുകളാണ് പിടിക്കപ്പെട്ടത്. കടമേരിയിലെ നിയാസ് എന്ന പ്രതിയുടെ കൂട്ടാളികളാണ് കഴിഞ്ഞദിവസം കടമേരിയിൽ നാട്ടുകാെരയടക്കം ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
നാട്ടുകാരെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലേക്ക് മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നത് മേഖലയിൽ വൻ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം സംഘങ്ങൾ ഉന്നത രാഷ്ട്രീയ നേതാക്കളുടെ കൂടെ ചെലവഴിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു തങ്ങളുടെ സ്വാധീനം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു. ഇത്തരം പരസ്യമായ പ്രസ്താവനകളും പടങ്ങളുമാണ് കടമേരി സംഭവത്തിൽ അറസ്റ്റിലായ ക്രിമിനൽ തലവൻ പ്രചരിപ്പിച്ചത്.
കണ്ണൂരിലും മറ്റ് പ്രദേശങ്ങളിലും നിരവധി കേസുകൾ ഉണ്ടായിട്ടും പൊലീസിന് ഇയാളെ കീഴ്പ്പെടുത്താൻ കഴിയാതിരുന്നത് ഇത്തരം ബന്ധങ്ങളാണെന്നാണ് ജന സംസാരം. കൗമാരക്കാരായ നിരവധിപേർ മാഫിയ സംഘത്തിെൻറ വലയിൽ പെട്ടിട്ടും കുടുംബത്തിെൻറ അഭിമാനം കണക്കിലെടുത്ത് ഒളിച്ചു വെക്കുകയാണ്. ഇതോടൊപ്പം സ്വർണക്കടത്ത് സംഘങ്ങളും കാര്യർമാരെ തട്ടി ക്കൊണ്ടു പണം കവരുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരം സംഘങ്ങളും മേഖലയിൽ സജീവമാണ്. കസ്റ്റംസ് സംഘങ്ങൾ അടക്കം മേഖലയിൽ കറങ്ങുന്നത് പതിവായിട്ടുണ്ട്. നിരവധി സ്വർണക്കടത്ത് സംഘങ്ങൾ പിടിയിലാവാനുണ്ടെന്നാണ് ഇത് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.