ദിനീഷ് ചികിത്സ സഹായനിധിക്കായി നാടൊന്നിക്കുന്നു
text_fieldsനാദാപുരം: കല്ലാച്ചിയിലെ മലയിൽ ദിനീഷിന്റെ വൃക്ക മാറ്റിവെക്കാനുള്ള ചികിത്സഫണ്ട് സമാഹരണത്തിനായി സർവകക്ഷിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചി ടൗണിൽ ധനസമാഹരണം നടന്നു. നാദാപുരം ടൗണിൽ മുണ്ട് ചലഞ്ച് യൂനിറ്റും തുടങ്ങി.
ഒരു നാടിന്റെയാകെ വേദനയായി മാറുകയാണ് ദിനീഷ് എന്ന 29 വയസ്സുകാരൻ. വർഷങ്ങൾക്കുമുമ്പ് ജോലിസ്ഥലത്ത് മണ്ണിനടിയിൽപെട്ട് അമ്മയെ നഷ്ടമാകുമ്പോൾ ദിനീഷിന് അഞ്ച് വയസ്സായിരുന്നു.
അവനെ ഉപേക്ഷിച്ച് അച്ഛൻ പുതിയൊരു ജീവിതം തേടിപ്പോയപ്പോൾ കൂടെപ്പിറപ്പുകൾപോലുമില്ലാത്ത ദിനീഷ് ജീവിതത്തിൽ തനിച്ചായി. പിന്നീട് അമ്മൂമ്മയുടെയും അമ്മാവന്റെയും നാട്ടുകാരുടെയും സംരക്ഷണത്തിലാണ് വളർന്നത്.
നാട്ടിൽ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് മികച്ച ജോലി തേടി വിദേശത്തേക്ക് പോയത്. ഇരു വൃക്കകൾക്കും ഗുരുതരമായ അസുഖം ബാധിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
ഇതിനിടയിൽ അമ്മൂമ്മ മരിക്കുകയും അമ്മാവൻ ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് കിടപ്പിലുമായി. വൃക്ക മാറ്റിവെക്കുക മാത്രമാണ് ദിനീഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഏക മാർഗം.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ചെയർമാനും വാർഡ് മെംബർ പി.പി. ബാലകൃഷ്ണൻ കൺവീനറും എ. മോഹൻദാസ് ട്രഷററുമായി ദിനീഷ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.
A/C ദിനീഷ് ചികിത്സ സഹായ കമ്മിറ്റി A/C No:40250101080234.
IFSC code :KLGB0040250. Google pay ചെയ്യുന്നവർ UPID ഒപ്ഷൻ ഉപയോഗിക്കുക. UPID No:9074912425@UPI
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.